ഇടമുറിയിലെ ഇരട്ടകൾ ഹാൻഡ്ബാൾ കേരള ടീമില്‍
text_fieldsഇരട്ടസഹോദരിമാരായ എസ്. അല്മി, എസ്. അല്‍ക്ക എന്നിവര്‍
റാന്നി: ആന്ധ്രയിൽ നടക്കുന്ന ദേശീയ സീനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമില്‍ ഇടമുറി സ്വദേശിയായ ഇരട്ടകളും ഇടംനേടി. ഇടമുറി തോമ്പിക്കണ്ടം സ്വദേശിയും കുന്നം ഗവ. എല്‍.പി സ്കൂള്‍ പ്രഥമാധ്യാപകനുമായ ചേന്നമല വീട്ടില്‍ സി.പി. സുനില്‍- അമ്പിളി ദമ്പതികളുടെ ഇരട്ടമക്കളില്‍ എസ്. അൽമിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന ക്യാമ്പിലുണ്ടായിരുന്ന എസ്. അൽക്ക റിസർവിൽ ഇടംപിടിച്ചു. തുരുത്തിക്കാട് ബി.എ.എം കോളജിൽ അവസാന വർഷ വിദ്യാർഥിനികളാണ് ഇരുവരും. പിതാവ് സി.പി. സുനില്‍ വോളിബാള്‍ ദേശീയ റഫറി പാനലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

