Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2022 4:06 AM GMT Updated On
date_range 20 Sep 2022 11:30 AM GMTദേശീയ ഗെയിംസ് ടേബിൾ ടെന്നിസ്: കർണാടകക്കു വേണ്ടി ആലപ്പുഴക്കാരി മറിയ റോണി
text_fieldscamera_alt
മറിയ റോണി
ആലപ്പുഴ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസ് 2022-ല്‍ കർണാടകയെ പ്രതിനിധാനം ചെയ്ത് ടേബിൾ ടെന്നിസ് ടീം, ഡബിൾസ് ഇനങ്ങളിൽ ആലപ്പുഴക്കാരിയായ മറിയ റോണിയെ തെരഞ്ഞെടുത്തു.
ജൂനിയർ ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവ് യശസ്വിനി ഘോർപഡെ, കുഷി.വി, അനർഗ്യ മഞ്ജുനാഥ്, സംയുക്ത എന്നിവരാണ് സഹതാരങ്ങൾ. ഈ വർഷം ഏപ്രിലില്‍ ഷില്ലോങ്ങിൽ നടന്ന സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ അവസാന എട്ടിൽ ഫിനിഷ് ചെയ്തതിനാൽ സംയുക്ത വനിത ഡബിൾസിൽ പങ്കാളിയാകും.
കർണാടക ഒന്നാം റാങ്ക് രക്ഷിത് ബരിഗിദാദ് മിക്‌സഡ് ഡബിള്‍സില്‍ പങ്കുചേരും. ദേശീയ ഗെയിംസിൽ ഇത് തുടർച്ചയായി രണ്ടാം തവണയാണ് മറിയ റോണി പങ്കെടുക്കുന്നത്. സെപ്റ്റംബർ 20 മുതൽ 24 വരെ സൂറത്തിലാണ് ടേബിൾ ടെന്നിസ് നടക്കുന്നത്.
Next Story