Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightചെ​സ് ഒ​ളി​മ്പ്യാ​ഡ്:...

ചെ​സ് ഒ​ളി​മ്പ്യാ​ഡ്: ര​ണ്ടാം റൗ​ണ്ടി​ലും മി​ക​വ് തു​ട​ർ​ന്ന് ഇ​ന്ത്യ

text_fields
bookmark_border
ചെ​സ് ഒ​ളി​മ്പ്യാ​ഡ്: ര​ണ്ടാം റൗ​ണ്ടി​ലും മി​ക​വ്    തു​ട​ർ​ന്ന് ഇ​ന്ത്യ
cancel

മ​ഹാ​ബ​ലി​പു​രം (ചെ​ന്നൈ): ചെ​സ് ഒ​ളി​മ്പ്യാ​ഡി​ന്റെ ര​ണ്ടാം റൗ​ണ്ടി​ലും മി​ക​വ് പു​റ​ത്തെ​ടു​ത്ത് ആ​തി​ഥേ​യ​ർ. ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ എ ​ടീം മ​ൾ​ഡോ​വ​ക്കെ​തി​രെ 3.5-0.5ന് ​വി​ജ​യം കൈ​വ​രി​ച്ച​പ്പോ​ൾ ബി ​ടീം ഒ​രി​ക്ക​ൽ​കൂ​ടി തൂ​ത്തു​വാ​രി. എ​സ്തോ​ണി​യ​ക്കെ​തി​രെ 4-0ത്തി​നാ​യി​രു​ന്നു ര​ണ്ടാം റൗ​ണ്ടി​ലെ ജ​യം. സി ​ടീം മെ​ക്സി​ക്കോ​യെ 3.5-0.5നും ​തോ​ൽ​പി​ച്ചു.

വ​നി​ത വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ മു​ന്നേ​റ്റം തു​ട​ർ​ന്നു. എ ​ടീം 3.5-.5ന് ​അ​ർ​ജ​ന്റീ​ന​യെ​യും ബി ​ടീം ഇ​തേ സ്കോ​റി​ൽ ലാ​ത്‍വി​യ​യെ​യും സി ​ടീം 3-1ന് ​സിം​ഗ​പ്പൂ​രി​നെ​യും തോ​ൽ​പി​ച്ചു. അ​തേ​സ​മ​യം, ആ​ദ്യ റൗ​ണ്ടി​ൽ ഇ​റ​ങ്ങാ​തി​രു​ന്ന ലോ​ക ചാ​മ്പ്യ​ൻ മാ​ഗ്ന​സ് കാ​ൾ​സ​ൻ ര​ണ്ടാം റൗ​ണ്ടി​ൽ ഉ​റു​ഗ്വാ​യ്ക്കെ​തി​രാ​യ നോ​ർ​വേ​യു​ടെ 4-0 വി​ജ​യ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ ടോ​പ് സീ​ഡ് അ​മേ​രി​ക്ക​ക്ക് വീ​ണ്ടും ക്ഷീ​ണ​മു​ണ്ടാ​യി. പ​ര​ഗ്വേ​ക്കെ​തി​രെ 2.5-1.5ന്റെ ​നേ​രി​യ വി​ജ​യ​മാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chess Olympiad
News Summary - National chess olympIad
Next Story