അണ്ടർ 23 ഏകദിനത്തിൽ അരങ്ങേറ്റം ആഘോഷമാക്കി നസൽ
text_fieldsനസൽ
എകരൂൽ: അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി തിളങ്ങി ബാലുശ്ശേരി ഉണ്ണികുളം സ്വദേശി നസൽ. അണ്ടർ 23 ടൂർണമെൻറിലെ ഏഴു കളികളിൽ മൂന്നിലും കേരളത്തിന് തിളക്കമാർന്ന വിജയം നേടാനായി. 12 വിക്കറ്റുകൾ നേടിയ നസലാണ് ബൗളിങ്ങിൽ കേരളത്തിന് കരുത്തു പകർന്നത്.
മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത് അരങ്ങേറ്റം ആഘോഷമാക്കാൻ നസലിനു സാധിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരത്തെ വയലുകളിൽ നിന്നാണ് നസലിന്റെ ക്രിക്കറ്റ് കളിയുടെ തുടക്കം. എട്ടാം ക്ലാസ്സ് വിദ്യാർഥിയായിരിക്കെ ഇടം കയ്യൻ സ്പിന്നാറായ നസലിന്റെ കഴിവ് തിരിച്ചറിഞ്ഞത് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ്. പിന്നീട് നസലിനെ ക്രിക്കറ്റ് അക്കാദമി സെലക്ഷന് അയക്കുകയും തലശ്ശേരി കേരള ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം നേടുകയും ചെയ്തു. അക്കാദമിയിലെ കോച്ചിങ്ങാണ് നസലിന് ക്രിക്കറ്റിൽ വഴിത്തിരിവായത്. പിന്നീട് കോട്ടയം സീനിയർ അക്കാദമിയിൽ പരിശീലനം നേടി.
ഇപ്പോൾ എറണാകുളം മഹാരാജാസിനു വേണ്ടി കളിക്കുന്നതോടൊപ്പം പ്രശസ്തമായ തൃപ്പുണിത്തറ ക്രിക്കറ്റ് ക്ലബിലെ മുൻ നിര ബൗളറുമാണ് നസൽ. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനു വേണ്ടി മികച്ച ഫോമിൽ പന്തെറിയാൻ നസലിനു സാധിച്ചു. ശിവപുരം മൂഴിയൊട്ട് കണ്ടിയോത്ത് കുടുംബംഗാമായ നസൽ പുതിയപുരയിൽ റഫീഖ്- സാനിയ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

