ഗുകേഷിന്റെ രാജാവിനെ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് നകാമുറ
text_fieldsയു.എസ്.എ: ടെക്സസിലെ ഒരു പ്രദർശന മത്സരത്തിനുശേഷം ഹികാരു നകാമുറ ലോക ചാമ്പ്യൻ ഡി. ഗുകേഷിന്റെ രാജാവിനെ ജനക്കൂട്ടത്തിലേക്ക് എറിയുന്ന വിഡിയോ വൈറലാകുന്നു. സംഭവം നകാമുറയുടെ പെരുമാറ്റം വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ക്രാംനിക് പോലുള്ള കളിക്കാർ നകാമുറയെ വിമർശിച്ചപ്പോൾ, ഗുകേഷ് സംയമനം പാലിക്കുകയും കരുക്കളെ തയാറാക്കുകയും ചെയ്തു.
ടെക്സസിലെ ആർലിംഗ്ടണിലുള്ള എസ്‌പോർട്‌സ് അരീനയിൽ നടന്ന ഒരു പ്രദർശന മത്സരത്തിനുശേഷം ലോക ചാമ്പ്യൻ ഡി. ഗുകേഷിന്റെ ചെസ് ബോർഡിലെ രാജാവിന്റെ കരു ജനക്കൂട്ടത്തിലേക്ക് എറിയുന്നതിന്റെ വിഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. അമേരിക്കൻ കളിക്കാരൻ ലോകചാമ്പ്യനായ യുവ ഇന്ത്യൻ എതിരാളിയോട് അനാദരവോടെ പെരുമാറിയതിൽ സംഭവം വിവാദമാവുകയായിരുന്നു.
ചെക്ക്മേറ്റ് യു.എസ്.എ യും ഇന്ത്യയും തമ്മിലെ പ്രദർശന മത്സരത്തിൽ നകാമുറ ടീം യു.എസ്.എക്ക് 5-0 എന്ന നിലയിൽ ജയം നേടികൊടുക്കുകയായിരുന്നു. ഫാബിയാനോ കരുവാന ഇന്ത്യയുടെ അർജുൻ എറിഗെസിയെയും കരിസ യിപ്പ് ദിവ്യ ദേശ്മുഖിനെയും പരാജയപ്പെടുത്തി. എന്നിരുന്നാലും, നകാമുറയുടെ നിലവാരമില്ലാത്ത പ്രവൃത്തി ജനക്കൂട്ടത്തിലേക്ക് രാജാവിനെ എറിഞ്ഞ മത്സരത്തിന്റെ അവസാന രംഗം വിവാദമായി.
മുൻ ലോക ചാമ്പ്യന്മാരായ വ്‌ളാദിമിർ ക്രാംനിക്കും കെവിൻ ഗോ വെയ് മിങ്ങും നകാമുറയുടെ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു, അതേസമയം തനിക്ക് ഈ ബഹളം മനസ്സിലായില്ലെന്ന് അനീഷ് ഗിരി പറഞ്ഞു. ഫിഡേ സി.ഇ.ഒ എമിൽ സുടോവ്‌സ്‌കി പോലും ട്വിറ്ററിൽ നകാമുറയെ വിമർശിച്ചു, ’നല്ലതായാലും ചീത്തയായാലും, ആരാണ് അത് ചെയ്യുക, ഏതെങ്കിലും ഒരു മികച്ച കളിക്കാരൻ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പേര് പറയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുകേഷിനെ തോൽപിച്ച ശേഷം നകാമുറ കാണിച്ച ആംഗ്യവും ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, സംഭവത്തോടുള്ള ഗുകേഷിന്റെ പ്രതികരണമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

