മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ് പ്രി; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
text_fieldsമോട്ടോ ജി.പി ഖത്തർ ഗ്രാൻഡ് പ്രി (ഫയൽ ചിത്രം)
ദോഹ: ഖത്തർ വേദിയാകാൻ ഒരുങ്ങുന്ന ഫോർമുല വൺ കാറോട്ട ചാമ്പ്യൻഷിപ്പിനു പിന്നാലെ, മോട്ടോർ റേസിങ് പ്രിയരുടെ ഇഷ്ട പോരാട്ടമായ മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. നവംബർ 17 മുതൽ 19 വരെ ലുസൈൽ ഇൻറർനാഷണൽ സർക്യൂട്ട് വേദിയാകുന്ന മോട്ടോ ജി.പിയുടെ ഏർലി ബേർഡ് ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിൽപന ആരംഭിച്ചത്.
ലോകോത്തര റേസർമാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുന്ന മോട്ടോ ജി.പി കലണ്ടറിൽ രാത്രിയിൽ നടക്കുന്ന ഏക ഗ്രാൻഡ് പ്രികൂടിയാണ് ഖത്തറിലേത്. മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ജനറൽ അഡ്മിഷൻ (ലുസൈൽ ഹിൽ), ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളാണ് ലഭ്യമാവുന്നത്.
ഒരു ദിവസത്തേക്കും, മൂന്ന് ദിവസത്തേക്കും പ്രവേശനം ലഭിക്കുന്ന ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാവുന്നതാണ്. ആദ്യ ഘട്ടമായ ഏർലി ബേഡിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും. ടിക്കറ്റ് സ്വന്തമാക്കുന്ന മുതിർന്നവർക്ക് തങ്ങളുടെ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ സൗജന്യമായി തന്നെ പ്രവേശിപ്പിക്കാവുന്നതാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തന്നെ കുട്ടികളുടെ വിശദാംശങ്ങളും നൽകണം.ഖത്തർ വേദിയാകുന്ന 22ാമത് എഡിഷൻ മോട്ടോ ജി.പിയാണിത്. ഖത്തർ എയർവേസാണ് മത്സരത്തിൻെറ ്ടൈറ്റിൽ സ്പോൺസർ. https://tickets.lcsc.qa/ എന്ന ലിങ്ക് വഴി മത്സരങ്ങളുടെ ടിക്കറ്റ് ബുക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

