Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഎം.കെ സ്പോർട്ടിങ്...

എം.കെ സ്പോർട്ടിങ് ക്ലബ് കളത്തിലേക്ക്

text_fields
bookmark_border
MK Sporting Club
cancel

ആലപ്പുഴ: ജില്ലയിലെ ആദ്യ ഫുട്ബാൾ പ്രഫഷനൽ ക്ലബ് എം.കെ സ്പോർട്ടിങ്ങിന്‍റെ പ്രവർത്തനത്തിന് തുടക്കമായി. മണിപ്പൂരിലെ മുൻ ഫുട്ബാൾ താരവും ബിസിനസുകാരനുമായ മിലാൻ കൊയ്ജയാണ് ഉടമ.

കേരളത്തിലെ കൗമാരതാരങ്ങളെ മികച്ച പരിശീലനം നൽകി ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. മുൻ ഇന്ത്യ ടീം കോച്ച് സതീവൻ ബാലനാണ് മുഖ്യപരിശീലകൻ. അബ്ദുൽ വാസി സഹപരിശീലകനും വിനായക് എസ്. പൈ ഡയറക്ടർ ഓഫ് ഫുട്ബാളറുമാണ്.

സീനിയർ ടീമിലേക്ക് സെലക്ഷൻ ട്രയൽ ആഗസ്റ്റ് 11ന് കണ്ണൂരിൽ ആരംഭിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു, മിലാൻ കൊയ്ജ, കെ.എ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Show Full Article
TAGS:MK Sporting Club 
News Summary - MK Sporting Club
Next Story