Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസോ​ഫ്റ്റ്...

സോ​ഫ്റ്റ് ബേ​സ്​​ബാ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മി​ഷാ​ൽ ഷാ

text_fields
bookmark_border
സോ​ഫ്റ്റ് ബേ​സ്​​ബാ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മി​ഷാ​ൽ ഷാ
cancel
camera_alt

മി​ഷാ​ൽ ഷാ

​തി​രൂ​ര​ങ്ങാ​ടി: സോ​ഫ്റ്റ് ബേ​സ്​​ബാ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി ചെ​മ്മാ​ട് നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് മി​ഷാ​ൽ ഷാ ​മ​ത്സ​രി​ക്കും. ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെ നേ​പ്പാ​ളി​ലെ പൊ​ക്ക​റ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ചെ​മ്മാ​ട് കൊ​ടി​ഞ്ഞി റോ​ഡ് ചെ​റ്റാ​ലി ജാ​ഫ​ർ-​ത​സ്‌​നീം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മി​ഷാ​ൽ ഫു​ട്ബാ​ൾ, സോ​ഫ്റ്റ്ബാ​ൾ, ബേ​സ്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സോ​ഫ്റ്റ്ബാ​ളി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജേ​താ​വാ​യി. തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു.

നി​ല​വി​ൽ കേ​ര​ള ടീം ​അം​ഗ​മാ​ണ്. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ജ​വാ​ദ് മാ​സ്​​റ്റ​റാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കൂ​ടാ​തെ അ​സി. കോ​ച്ചു​മാ​രാ​യ അ​ൻ​വ​ർ സാ​ദി​ഖ്, ജി​ഷ്‌​ണു എ​ന്നി​വ​രും പി​ന്തു​ണ ന​ൽ​കി. ചെ​മ്മാ​ട് യാ​സ്‌​ക് ക്ല​ബാ​ണ് മി​ഷാ​ലി​ന് ക​ളി​ക്കാ​നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്. പി​തൃ​സ​ഹോ​ദ​ര​െൻറ പ്രോ​ത്സാ​ഹ​ന​വും ത​െൻറ വി​ജ​യ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് മി​ഷാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soft baseballrepresent India
News Summary - Mishal Shah to represent India in soft baseball
Next Story