Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഷൂ​മി​യു​ടെ മി​ക്​...

ഷൂ​മി​യു​ടെ മി​ക്​ 'ഹാ​സി​'​നൊ​പ്പം; 2021ൽ ​ഫോ​ർ​മു​ല വ​ണ്ണി​ൽ

text_fields
bookmark_border
ഷൂ​മി​യു​ടെ മി​ക്​ ഹാ​സി​​നൊ​പ്പം; 2021ൽ ​ഫോ​ർ​മു​ല വ​ണ്ണി​ൽ
cancel

ല​ണ്ട​ൻ: റേ​സി​ങ്​ ട്രാ​ക്കി​ലെ ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ മ​ക​ൻ മി​ക്​ ഷൂ​മാ​ക്ക​റെ ഫോ​ർ​മു​ല വ​ണ്ണി​ലേ​ക്ക്​ സ്വാ​ഗ​തം​ചെ​യ്​​തു​​കൊ​ണ്ട്​ അ​മേ​രി​ക്ക​ൻ ടീ​മാ​യ 'ഹാ​സ്​' ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വി​ഡി​യോ പു​റ​ത്തു​വി​ട്ടു. ഒ​രു വ​യ​സ്സു​കാ​ര​നാ​യ മി​ക്കി​നെ ത​െൻറ വേ​ഗ​ക്കാ​റി​െൻറ സീ​റ്റി​ലി​രു​ത്തി വ​ള​യം പി​ടി​പ്പി​ക്കു​ന്ന മൈ​ക്ക​ൽ ഷൂ​മാ​ക്ക​ർ. 2000ത്തി​ലെ ആ ​വി​ഡി​യോ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു 20 വ​ർ​ഷ​ത്തി​നു​ശേ​ഷം മി​ക്കി​നെ ത​ങ്ങ​ളു​ടെ അ​ടു​ത്ത സീ​സ​ണി​ലെ ഡ്രൈ​വി​ങ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഏ​ഴു വ​ട്ടം ഫോ​ർ​മു​ല വ​ൺ ജേ​താ​വാ​യ പി​താ​വ്​ കൈ​മാ​റി​യ വ​ള​യം പി​ടി​ച്ച്​ മി​ക്​ അ​തി​വേ​ഗ ട്രാ​ക്കി​ലേ​ക്കി​റ​ങ്ങു​േ​മ്പാ​ൾ ഏ​റെ സ്വ​പ്​​നം​ക​ണ്ട ഷൂ​മാ​ക്ക​ർ ഒ​ന്നു​മ​റി​യാ​തെ കി​ട​ക്ക​യി​ലാ​ണ്.

ഫോ​ർ​മു​ല ര​ണ്ട്​ ഡ്രൈ​വി​ങ്​ സീ​റ്റി​ലെ വി​ജ​യ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ എ​ഫ്​ വ​ണ്ണി​ലെ​ത്തു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്​​ച​യി​ലെ അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ്​​പ്രീ​യു​ടെ പ​രി​ശീ​ല​ന ഓ​​ട്ട​ത്തി​ലൂ​ടെ മി​ക്​ ഫോ​ർ​മു​ല വ​ണ്ണി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. അ​തു​ക​ഴി​ഞ്ഞ്​ 15ന്​ ​ഇ​തേ സ​ർ​ക്യൂ​ട്ടി​ൽ യ​ങ്​ ഡ്രൈ​വ​ർ ടെ​സ്​​റ്റി​ലും മാ​റ്റു​ര​ക്കും.

ഫോ​ർ​മു​ല വ​ണ്ണി​ൽ പി​താ​വ്​ അ​ര​ങ്ങേ​റ്റം​കു​റി​ച്ച അ​തേ ​പ്രാ​യ​ത്തി​ൽ​ത​ന്നെ​യാ​ണ്​ മി​ക്കും അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്ന​ത്. 1991ൽ 22ാം ​വ​യ​സ്സി​ൽ ജോ​ർ​ഡ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​യി​ലൂ​ടെ​യാ​യി​രു​ന്നു ഷൂ​മി​യു​ടെ വ​ര​വ്. മി​ക്​ അ​ടു​ത്ത വ​ർ​ഷം ട്രാ​ക്കി​ലി​റ​ങ്ങു​േ​മ്പാ​ഴും ഇ​തു​ത​ന്നെ​യാ​വും പ്രാ​യം.

Show Full Article
TAGS:Mick Schumacher 
Next Story