എം.ജി അത്ലറ്റിക് മീറ്റ്: കുലുങ്ങാതെ കോതമംഗലം
text_fields1. റെക്കോഡോടെ 800 മീറ്ററിൽ സ്വർണം നേടുന്ന കോതമംഗലം എം.എ കോളജിലെ സി. ചാന്ദ്നി, 2. കെ. ആനന്ദ് കൃഷ്ണ
പാലാ: രണ്ടരപ്പതിറ്റാണ്ടിെൻറ തലപ്പൊക്കം മായ്ച്ച് ആനന്ദ് കൃഷ്ണ എം.ജി മീറ്റിെൻറ രണ്ടാംദിനം സ്വന്തമാക്കിയേപ്പാൾ, കുലുക്കമില്ലാതെ കോതമംഗലം. പാലായിൽ നടക്കുന്ന എം.ജി സർവകലാശാല അത്ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ കിരീടമുറപ്പിച്ച് കോതമംഗലം എം.എ കോളജ് കുതിക്കുന്നു. വനിതകളിലും കടുത്ത പോരിനിടയിൽ കോതമംഗലം തന്നെയാണ് മുന്നിൽ. പുരുഷവിഭാഗത്തില്‍ 132 പോയൻറ് നേടിയാണ് എം.എ കോളജിെൻറ മുന്നേറ്റം. ചങ്ങനാശ്ശേരി എസ്.ബി കോളജ് 71 പോയൻറുമായി രണ്ടാം സ്ഥാനത്തും 39.5 പോയൻറുമായി കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് മൂന്നാംസ്ഥാനത്തുമാണ്. വനിതവിഭാഗത്തില്‍ 107 പോയൻറുനേടിയാണ് എം.എ കോളജ് മുന്നിലോടുന്നത്. 92 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് തൊട്ടുപിന്നിലുണ്ട്. 76 പോയൻറുമായി പാലാ അല്‍ഫോന്‍സ കോളജാണ് മൂന്നാമത്.
മൂന്ന് മീറ്റ് റെക്കോഡുകള്‍ക്കാണ് രണ്ടാംദിനം പാലാ സ്റ്റേഡിയം സാക്ഷിയായത്. 25 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ആനന്ദ് കൃഷ്ണ വെള്ളിയാഴ്ചത്തെ താരമായി. ആദ്യദിനം 10,000 മീറ്ററിൽ മീറ്റ് റെക്കോഡ് സ്വന്തമാക്കിയ എം.എ കോളജിലെ കെ. ആനന്ദ് കൃഷ്ണ രണ്ടാംദിനം 5000 മീറ്ററിലാണ് രണ്ടരപ്പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡ് തകർത്തത്.
വനിതവിഭാഗം പോള്‍വാള്‍ട്ടില്‍ അല്‍ഫോന്‍സ കോളജിലെ നിവ്യ ആൻറണിയും വനിതകളുടെ 800 മീറ്ററില്‍ എം.എ കോളജിലെ സി. ചാന്ദ്നിയുമാണ് മറ്റ് റെക്കോഡ് നേട്ടക്കാർ. ഇതോടെ മീറ്റിൽ നാലു റെക്കോഡായി. മീറ്റ് ശനിയാഴ്ച സമാപിക്കും.
ചാന്ദ്നിക്ക് റെക്കോഡ്
പാലാ: മീറ്റ് റെക്കോഡോടെ ഇരട്ട സ്വര്‍ണം നേടി സി. ചാന്ദ്നി. കോതമംഗലം എം.എ. കോളജിലെ ചാന്ദ്നി വനിതകളുടെ 800 മീറ്ററിലാണ് റെക്കോഡ്(2 മിനിറ്റ് 8.60 സെക്കൻഡ്) സ്വന്തമാക്കിയത്. 2013ല്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ കെ. സിന്‍ഷയുടെ രണ്ട് മിനിറ്റ് 10.20 സെക്കൻഡ് സമയമാണ് ചാന്ദ്നി പഴങ്കഥയാക്കിയത്. വ്യാഴാഴ്ച 1500 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ദേശീയതലത്തിലും നേട്ടങ്ങളേറെയുണ്ട് ഈ പാലക്കാട് ചിറ്റൂര്‍ സ്വദേശിക്ക്. 2019ല്‍ യൂത്ത് ഏഷ്യ മീറ്റില്‍ വെങ്കലം നേടിയിരുന്നു.
കാൽനൂറ്റാണ്ടിൽ തിരുത്ത്ആനന്ദ് കൃഷ്ണക്ക് റെക്കോഡ് ഡബിൾ
പാലാ: കാൽനൂറ്റാണ്ടായി തലയുയർത്തിനിന്ന റെക്കോഡ് തിരുത്തിയ ആനന്ദ് കൃഷ്ണക്ക് എം.ജി മീറ്റിൽ റെക്കോഡ് ഡബിൾ. ആദ്യദിനം 10,000 മീറ്ററിൽ മീറ്റ് റെക്കോഡ് സ്വന്തമാക്കിയ കോതമംഗലം എം.എ. കോളജിലെ കെ. ആനന്ദ് കൃഷ്ണ രണ്ടാംദിനവും പാലായിലെ ട്രാക്കിൽ പുതുചരിത്രമെഴുതി. 5000 മീറ്ററിൽ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് വെള്ളിയാഴ്ചത്തെ രണ്ടാം സുവർണനേട്ടം. ഇതോടെ ഇരട്ടറെക്കോഡും സ്വന്തം.
1996ൽ എം.ഇ.എസ് കോളജിലെ സി.ആർ. അനിൽ ലാലിെൻറ പേരിലുണ്ടായിരുന്ന റെക്കോഡാണ്(15:11.10) ആനന്ദ് കൃഷ്ണ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. 14 മിനിറ്റ് 32.50 സെക്കൻഡാണ് സമയം.
ബി.എ. ഹിന്ദി രണ്ടാം വർഷ വിദ്യാർഥിയായ ആനന്ദ് വ്യാഴാഴ്ച 10,000 മീറ്ററിൽ 2019ൽ കോതമംഗലം എം.എ. കോളജിലെ തന്നെ ഷെറിൻ ജോസ് സ്ഥാപിച്ച നേട്ടം(31 മി. 1. 20. സെക്കൻഡ്) മറികടന്നായിരുന്നു മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ യൂനിവേഴ്സിറ്റി മീറ്റിലും 10,000, 5000 മീറ്ററിൽ സ്വർണം നേടിയിരുന്നു. മലപ്പുറം മഞ്ചേരി കളിയാർത്തൊടി രാധാകൃഷ്ണെൻറയും സുനിതയുടെയും മകനാണ്. ഡോ. ജോർജ് ഇമ്മാനുവലിെൻറ മേൽനോട്ടത്തിലാണ് പരിശീലനം. റെേക്കാഡ് തകർക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നല്ല മത്സരം ലഭിച്ചതോടെ പുതിയ സമയത്തേക്ക് ഒാടിക്കയറാനായെന്നും ആനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

