2022 നോർത്ത്-ഈസ്റ്റ് ഒളിംപിക്സ് ഗെയിംസ് മേഘാലയയിൽ
text_fieldsഷില്ലോങ്: 2022 നോർത്ത്-ഈസ്റ്റ് ഒളിംപിക്സ് ഗെയിംസ് മേഘാലയയിൽ. ഒക്ടോബർ 30 മുതൽ നവംബർ 6 വരെ ഷില്ലോങ്ങിലാണ് ഗെയിംസ് സംഘടിപ്പിക്കുക. നോർത്ത്-ഈസ്റ്റ് ഒളിംപിക്സ് ഗെയിംസ് ആദ്യമായി നടന്നത് മണിപ്പൂരിലാണ്. അരുണാചൽ പ്രദേശിൽ നടത്താൻ തീരുമാനിച്ച രണ്ടാം ഭാഗം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് 2022ൽ മണിപ്പൂരിൽ നടത്താൻ തീരുമാനമായത്.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിൽ നിന്നായി 4,000 കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കും. മണിപ്പൂരിൽ നടന്ന ഗെയിംസിൽ 2000 താരങ്ങളാണ് പങ്കെടുത്തത്. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിംഗ്, ഫുട്‌ബോൾ, ജൂഡോ, കരാട്ടെ, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, തായ്‌ക്വോണ്ടോ, ടെന്നീസ്, വുഷു, സൈക്ലിംഗ് (മൗണ്ടൻ ബൈക്ക്), ഗോൾഫ്, ഭാരോദ്വഹനം, ഗുസ്തി എന്നിങ്ങനെ 18 ഇനങ്ങളിലായാണ് മത്സരം നടക്കുക.
മേഘാലയ സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷന്റെ ഉപദേശ പ്രകാരമാണ് കായിക ഇനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നോർത്ത് ഈസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റി, സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ്, നോർത്ത് ഈസ്റ്റ് ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം കായിക യുവജനകാര്യ മന്ത്രി ബന്റിഡോർ ലിംഗ്‌ദോ അറിയിച്ചു. മേഘാലയക്ക് സംസ്ഥാന പദവി ലഭിച്ചിട്ട് 50 വർഷം തികയുന്ന വേളയിലാണ് ഗെയിംസ് നടക്കുന്നതെന്നും ഗെയിംസിന്‍റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

