മാസ്റ്റേഴ്സ് അത്ലറ്റിക് അസോ. സംസ്ഥാന കായികമേള
text_fieldsകട്ടപ്പന: മാസ്റ്റേഴ്സ് അത്ലറ്റിക് അസോ. സംസ്ഥാന കായികേമള 13, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 14 ജില്ലകളിൽനിന്ന് 1200ഓളം താരങ്ങൾ മാറ്റുരക്കും. ദേശീയ മത്സരം 21 മുതൽ 25 വരെ ഹൈദരബാദിലാണ്. ഇതിലേക്കുള്ള കായികതാരങ്ങളെ സംസ്ഥാന കായിക മേളയിൽനിന്നാണ് തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ ദേശീയ കായിക മേളയിൽ കേരളത്തെ മുൻനിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇടുക്കിയിൽനിന്നുള്ള താരങ്ങളാണ്. ഇടുക്കി ജില്ല ടീം ഇത്തവണ സംസ്ഥാന കിരീടമാണ് ലഷ്യമിടുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ ജോയി ആനിതോട്ടം, ജില്ല സെക്രട്ടറി രഞ്ജിത് മാലിയിൽ എന്നിവർ പറഞ്ഞു.

