Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹരിദ്വാറിലെ മുസ്​ലിം കൂട്ടക്കൊല ആഹ്വാനത്തിൽ പ്രതികരിച്ച്​ ടെന്നീസ്​ താരം മാർട്ടിന
cancel

ഹരിദ്വാറിലെ മുസ്​ലിം കൂട്ടക്കൊല ആഹ്വാനത്തിൽ പ്രതികരിച്ച്​ ടെന്നീസ്​ താരം മാർട്ടിന

text_fields
bookmark_border

ഉത്തരാഖണ്ഡ്​ ഹരിദ്വാറിലെ ധർമ സൻസദ്​ എന്ന സന്യാസി സമ്മേളനത്തിൽ ഉയർന്ന മുസ്​ലിം കൂട്ടക്കൊല ആഹ്വാനത്തില്‍ ​പ്രതികരിച്ച്​ പ്രശസ്​ത ടെന്നീസ്​ താരം മാർട്ടിന നവ്​രതിലോവ രംഗത്ത്​. വിദേശ മാധ്യമ പ്രവർത്തകയായ സിജെ വെർലമൻ സംഭവത്തി​െൻറ വിഡിയോ പങ്കു​വെച്ചിരുന്നു. അത്​ സ്വന്തം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത മാർട്ടിന 'ഇന്ത്യയിൽ എന്താണ്​ സംഭവിക്കുന്നത്​..? എന്ന്​​ ചോദിച്ചു​.


ഹരിദ്വാറിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ ഇന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അത്തരം പ്രവർത്തനങ്ങൾ ഭരണഘടന ലംഘനമാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിരവധി പ്രതിപക്ഷ നേതാക്കളാണ്​ വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്തെത്തിയത്​. വിദ്വേഷ പ്രസംഗത്തിനെതിരെ തൃണമൂൽ കോൺഗ്രസ്​ ദേശീയ വക്താവ്​ സകേത്​ ഗോഖലെ ധർമ സൻസദ്​ സംഘടിപ്പിച്ചവർക്കെതിരെയും പ്രസംഗിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ജ്വാലപൂർ പൊലീസ്​ സ്​​റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

ഡിസംബർ 17 മുതൽ 19 വരെയായിരുന്നു വിവാദ സമ്മേളനം. ധർമ സൻസദിൽ രാജ്യത്തെ മുസ്​ലിംകൾക്കെതിരെയായിരുന്നു പരസ്യമായ കൊലവിളിയും വിദ്വേഷ പ്രസംഗവും. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ചവർ ആഹ്വാനം ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Martina Navratilova reacts to Hindutva leaders' hate speech video
Next Story