പരാതി നിർത്തി മത്സരത്തിൽ ശ്രദ്ധിക്കൂ; സഹതാരങ്ങൾക്ക് നിർദേശവുമായി മനു ഭാകർ
text_fieldsടോക്യോ: പരാതികൾ ഒഴിവാക്കി മത്സരത്തിൽ ശ്രദ്ധിക്കാൻ സഹതാരങ്ങളോട് നിർദേശിച്ച് ഇന്ത്യൻ പതാക വാഹകയും ഷൂട്ടറുമായ മനു ഭാകർ. മുറികളുടെ കുറവ്, യാത്രാ തടസ്സങ്ങൾ, പരിശീലന സ്ഥലങ്ങളിലേക്കുള്ള ദൂരം എന്നിവയെച്ചൊല്ലി പല അത്ലറ്റുകളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കളയാതെ തങ്ങളുടെ കഴിവിന്റെ പരമാവധി നൽകാൻ മനു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ നിർദേശിച്ചു.
ഏഷ്യൻ ഗെയിംസ് എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന മികച്ചൊരു അവസരവും അനുഭവവുമാണ്. അവിടെ ഇത് ശരിയല്ല, ഇവിടെ അത് ശരിയല്ല എന്ന് പറഞ്ഞ് നമ്മുടെ വിലപ്പെട്ട ഊർജം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം നമ്മൾ പുറത്തെടുക്കണമെന്നും മനു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

