Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightലോക റാങ്കിങ്ങിൽ ആദ്യ...

ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലെത്തി മനിക ബത്ര

text_fields
bookmark_border
ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലെത്തി മനിക ബത്ര
cancel

ടേബിള്‍ ടെന്നീസ് ലോക റാങ്കിങ്ങില്‍ വലിയ നേട്ടം കരസ്ഥാമാക്കി മനിക ബത്ര. ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലാണ് മനിക ബത്ര ഇടം നേടിയിരിക്കുന്നത്. വനിത സിംഗിള്‍സ് ലോക റാങ്കിങ്ങിൽ ആറ് സ്ഥാനം മെച്ചപ്പെടുത്തി ആദ്യമായാണ് ബത്ര ആദ്യ 50ൽ എത്തുന്നത്.

സിംഗിള്‍സ്, വനിത ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ മേഖലകളിലെല്ലാം താരം വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ജി. സത്യൻ നില മെച്ചപ്പെടുത്തി 33-ാം സ്ഥാനത്തെത്തിയപ്പോൾ, ശരത് കമൽ രണ്ട് സ്ഥാനം പിന്നാലിയ 34ലിലെത്തി.

അതേസമയം, അര്‍ച്ചന കാമത്തുമായി വനിത ഡബിള്‍സിൽ താരം ലോക റാങ്കിങ്ങിൽ 6ാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിള്‍സിൽ ബത്ര – സത്യന്‍ കൂട്ടുകെട്ട് ലോക റാങ്കിങ്ങിൽ 11ാം സ്ഥാനത്തേക്കുയർന്നു.

Show Full Article
TAGS:Manika Batra 
News Summary - Manika Batra breaks into top-50 of world rankings
Next Story