Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസന്തോഷ്​ ​ട്രോഫിയിൽ...

സന്തോഷ്​ ​ട്രോഫിയിൽ മലപ്പുറം 'സെവൻസ്​'; 22 അം​ഗ ടീ​മി​ൽ ഏ​ഴു​പേ​രും മ​ല​പ്പു​റ​ത്തു​നി​ന്ന്​

text_fields
bookmark_border
Santosh Trophy team malapuram
cancel
camera_alt

സ​ന്തോ​ഷ്​ ട്രോ​ഫി കേ​ര​ള ടീ​മി​ൽ ഇ​ടം നേ​ടി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​ര​ങ്ങ​ൾ ടീം ​മാ​നേ​ജ​ർ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ സ​ലീ​മി​നൊ​പ്പം

മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ളി​നു​ള്ള കേ​ര​ള ടീ​മി​നാ​യി മ​ല​പ്പു​റ​ത്തി​െൻറ 'സെ​വ​ൻ​സ്'​ പ​ട പ​ന്തു ത​ട്ടും. വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച 22 അം​ഗ ടീ​മി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന്​ ഏ​ഴ് താ​ര​ങ്ങ​ളാ​ണ് ഇ​ടം നേ​ടി​യ​ത്. സം​സ്ഥാ​ന ടീ​മി​ലെ മൂ​ന്നി​ലൊ​ന്നും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ​ത്​ ജി​ല്ല​ക്ക്​ അ​ഭി​മാ​ന നേ​ട്ട​മാ​യി. മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി അ​ര്‍ജു​ന്‍ ജ​യ​രാ​ജ്, വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​സി​ഫ്, തി​രൂ​ർ കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ഫ്, വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ബു​ജൈ​ര്‍, തി​രൂ​ര്‍ സ്വ​ദേ​ശി സ​ല്‍മാ​ന്‍ ക​ള്ളി​യ​ത്ത്, വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി എ​ന്‍.​എ​സ്. ഷി​ഖി​ല്‍, നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി ടി.​കെ. ജെ​സി​ന്‍ എ​ന്നി​വ​രാ​ണ് കേ​ര​ള ടീ​മി​ല്‍ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്​.

ജി​ല്ല​ത​ലത്തിലെയും ക്ല​ബ് ത​ല​ങ്ങ​ളി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ താ​ര​ങ്ങ​ള്‍ക്ക്​ ടീ​മി​ൽ ഇ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​തി​ല്‍ നാ​ലു​പേ​രും ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ന​ല്‍ ഫു​ട്‌​ബാ​ള്‍ ക്ല​ബാ​യ കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്‌.​സി​യു​ടെ താ​ര​ങ്ങ​ളാ​ണ്. അ​ര്‍ജു​ന്‍ ജ​യ​രാ​ജ് കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്‌.​സി​യു​ടെ ക്യാ​പ്റ്റ​നും മ​ധ്യ​നി​ര താ​ര​വു​മാ​ണ്. മ​റ്റു താ​ര​ങ്ങ​ളാ​യ മ​ധ്യ​നി​ര​യി​ലെ താ​രം ബു​ജൈ​ര്‍, സ​ല്‍മാ​ന്‍, മു​ന്നേ​റ്റ​നി​ര താ​രം ജെ​സി​ന്‍ എ​ന്നി​വ​രും കേ​ര​ള യു​നൈ​റ്റ​ഡി​െൻറ മി​ക​ച്ച ക​ളി​ക്കാ​രാ​ണ്.

മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ‍്യാ​ർ​ഥി​യാ​യ ജെ​സി​ൻ കോ​ള​ജി‍െൻറ ഇ​ൻ​റ​ർ സോ​ണി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ടീ​മി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നു. ഐ ​ലീ​ഗി‍െൻറ സെ​ക്ക​ൻ​ഡ്​​ ഡി​വി​ഷ​നി​ൽ ജെ​സി​ൻ​ മി​ക​ച്ച ​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചി​രു​ന്നു. ബു​ജൈ​ർ അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം കോ​ള​ജി​ൽ ഡി​ഗ്രി​ക്ക്​ പ​ഠിക്കവേ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ക്ല​ബി​നാ​യി ക​ളി​ച്ച് ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. എം.​എ​സ്.​പി​യി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്, ഐ ​ലീ​ഗ് സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​നി​ലും ബൂ​ട്ട​ണി​ഞ്ഞു.

മ​ധ്യ​നി​ര​താ​രം ഷി​ജി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌.​സി​ റി​സ​ര്‍വ് ടീം ​അം​ഗ​മാ​ണ്. പ്ര​തി​രോ​ധ​നി​ര താ​രം മു​ഹ​മ്മ​ദ് ആ​സി​ഫ് നേ​പ്പാ​ളി ക്ല​ബി​ല്‍ പ​ന്തു​ത​ട്ടി​യ​തി​െൻറ അ​നു​ഭ​വ പ​രി​ച​യ​വു​മാ​യാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. മു​ഹ​മ്മ​ദ് ഷ​ഹീ​ഫ് പ്ര​തി​രോ​ധ നി​ര​യി​ലെ യു​വ സാ​ന്നി​ധ്യ​മാ​ണ്. തി​രൂ​ർ കൂ​ട്ടാ​യി സ്വ​​ദേ​ശി​യും അ​ണ്ട​ർ 21 താ​ര​വു​മാ​യ ഷ​ഹീഫ്​​ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്​ തീ​ര​പ്ര​ദേ​ശ​ത്തെ ക​ളി​ക്കാ​ർ​ക്ക്​ വ​ലി​യ പ്ര​ചോ​ദ​ന​മാ​കും. ഏ​ഴ് താ​ര​ങ്ങ​ള്‍ക്ക് പു​റ​മെ മാ​നേ​ജ​റാ​യി മ​ല​പ്പു​റം കാ​വു​ങ്ങ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ലീ​മും ഇ​ത്ത​വ​ണ ടീ​മി​ന്​ കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophy
News Summary - Malappuram 'Sevens' in Santosh Trophy; Seven members of the 22-member team are from Malappuram
Next Story