അർജന്റീനയുടെ ആരാധകർ ക്ഷമിക്കൂ, ബ്രസീൽ ജയിച്ചു
text_fieldsഎടപ്പാൾ അയിലക്കാട് റോഡരികിലെ ബ്രസീൽ ടീമിന്റെ ഫ്ലക്സ് ബോർഡ്
മലപ്പുറം: ഖത്തർ ലോകകപ്പിന് ആവേശം പകർന്ന് മലപ്പുറത്തെ ഫുട്ബാൾ ആരാധകരും. ലോകകപ്പിനെ വരവേറ്റ് കോട്ടപ്പടി മൈതാനിയിൽ നടത്തിയ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനലിൽ ആവേശകരമായാണ് ആരാധകർ വരവേറ്റത്. കളി തുടങ്ങുന്നതിന് അൽപം മുമ്പ് മൈതാനം ഫുട്ബാൾ ആരാധകരെ കൊണ്ട് നിറഞ്ഞു. വാദ്യമേളങ്ങളോടെയാണ് ആരാധകർ കളിയെയും ലോകകപ്പിനെയും വരവേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ തന്നെ മൈതാനിയിലേക്ക് ആരാധകരുടെ വരവ് തുടങ്ങിയിരുന്നു. ഫുട്ബാളെന്നാൽ മലപ്പുറത്തിന് വികാരമാണെന്ന് കാണിക്കുന്നതായിരുന്നു ഗാലറി. ചടങ്ങ് കാണാനെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അടക്കമുള്ളവർ ഗാലറി നിറഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ ജഴ്സികളും പാതകകളുമേന്തി ഗാലറിയിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നൃത്തം വെക്കുന്ന കാഴ്ച മനോഹരമായിരുന്നു. മത്സരത്തിൽ അർജന്റീനയെ 4-2 തകർത്ത് ബ്രസീൽ ജേതാക്കളായി. ബ്രസീലിനായി യൂസുഫ് ഹാട്രിക് നേടി. റിയാസ് ഒരുഗോളും നേടി. അർജൻറീനക്കുവേണ്ടി നൈജീരിയൻ താരം ചാർളി ഡബിൾ അടിച്ചു. പരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

