Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഈ ​ആ​വേ​ശ​ത്തി​ന് ...

ഈ ​ആ​വേ​ശ​ത്തി​ന് എ​ത്ര​ ചെറുപ്പം

text_fields
bookmark_border
ഈ ​ആ​വേ​ശ​ത്തി​ന്   എ​ത്ര​ ചെറുപ്പം
cancel
camera_alt

മോ​യി​ൻ​ഹാ​ജി​യും

സ​ഹോ​ദ​ര​ൻ ആ​ലി​പ്പു​വും

കാ​ളി​കാ​വ്: 2018ലെ ​ലോ​ക​ക​പ്പ് തോ​ൽ​വി​യു​ടെ മു​റി​വ് നീ​റ്റ​ലാ​യു​ണ്ടെ​ങ്കി​ലും കാ​ളി​കാ​വി​ലെ പു​തി​യ​ത്ത് മോ​യി​ൻ​ഹാ​ജി ഇ​ക്കു​റി​യും ജ​ർ​മ​ൻ ടീ​മി​നൊ​പ്പം ത​ന്നെ. കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ ത​ന്‍റെ നാ​ട്ടി​ലെ ഫ്ര​ണ്ട്സ് ക്ല​ബ് ഒ​രു​ക്കു​ന്ന ബീ​ഗ് സ്ക്രീ​നി​ൽ ഖ​ത്ത​റി​ൽ ജ​ർ​മ​ൻ പ​ട​യു​ടെ തേ​രോ​ട്ടം വീ​ണ്ടും ക​ണ്ണു​നി​റ​യെ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രാ​യം ത​ള​ർ​ത്താ​ത്ത ആ​വേ​ശ​വു​മാ​യി മോ​യി​ൻ​ഹാ​ജി. അ​തേ​സ​മ​യം, സ​ഹോ​ദ​ര​നാ​യ ആ​ലി​പ്പു​വാ​ക​ട്ടെ ക​ടു​ത്ത ബ്ര​സീ​ൽ ഫാ​നും. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഫ്രാ​ന്‍സി​നും സ്‌​പെ​യി​നി​നും പി​ന്നാ​ലെ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​ര്‍ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​ത് ജ​ർ​മ​ൻ ആ​രാ​ധ​ക​നാ​യ ഹാ​ജി​യെ ഏ​റെ നി​രാ​ശ​യി​ലാ​ക്കി​യി​രു​ന്നു. ഇ​ക്കു​റി പി​ഴ​വു​ക​ൾ തി​രു​ത്തി ജ​ർ​മ​നി ക​പ്പ് നേ​ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ഹാ​ജി. അ​റു​പ​തു​ക​ളി​ൽ കാ​ളി​കാ​വി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ ന​ട​ന്ന​യാ​ളാ​യി​രു​ന്നു മോ​യി​ൻ​ഹാ​ജി. സ​ഹോ​ദ​ര​ൻ ആ​ലി​പ്പു​വും സം​ഘാ​ട​ക​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quatar World cup
News Summary - Malappuram in the spirit of the World Cup
Next Story