ആരവത്തിനൊരുങ്ങി അരീക്കോട്ടെ ഫുട്ബാൾ ഗ്രാമങ്ങൾ...
text_fieldsതൃക്കലങ്ങോട്ടെ കെട്ടിടത്തിന് മുകളിൽ വരച്ച മെസിയുടെ ചിത്രത്തിനൊപ്പം അർജൻറീന
ആരാധകർ
അരീക്കോട്: ലോകകപ്പിനെ വരവേൽക്കാൻ ഫുട്ബാളിന്റെ പരമ്പരാഗത ഗ്രാമങ്ങളായ അരീക്കോടും തെരട്ടമലും ഇപ്രാവശ്യവും നേരത്തേ തന്നെ ഒരുങ്ങി. വലിയ ആവേശത്തോടെയും ആരവത്തോടെയാണ് ഈ തവണത്തെ ഖത്തർ ലോകകപ്പിനെ അരീക്കോട്ടുകാർ നോക്കി കാണുന്നത്. നഗര വീഥികളിലും കവലകളിലും ഇഷ്ട ടീമുകളുടെ കൊടികൾകൊണ്ടും നിറങ്ങൾകൊണ്ടും നിറഞ്ഞു. നെയ്മർ, മെസി, ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ കവലകളിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. തങ്ങളുടെ ആവേശം വേറെ ലെവലാണെന്നാണ് തെരട്ടമ്മലിലെയും ഫുട്ബാൾ ആരാധകർ പറയുന്നത്. ഇതിനുപുറമേ മത്സരങ്ങൾ കാണാൻ നിരവധി ഇടങ്ങളിലാണ് ബിഗ് സ്ക്രീനുകളും ഒരുങ്ങി കഴിഞ്ഞു. ഇവിടെനിന്ന് മത്സരം നേരിട്ട് കാണാനും നിരവധി ആരാധകരാണ് ഖത്തറിലേക്ക് വണ്ടികയറി തുടങ്ങിയത്.