മത്സരിച്ച മൂന്നിനങ്ങളിലും റെക്കോഡോടെ സ്വർണം നേടി ലിഗ്ന
text_fieldsലിഗ്ന
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ നടന്ന 51ാമത് ജൂനിയർ അത്ലറ്റിക് മീറ്റിലെ താരമായി ലിഗ്ന. മത്സരിച്ച മൂന്നിനങ്ങളിലും റെക്കോഡ് നേട്ടത്തോടെ സ്വർണം നേടിയാണ് ലിഗ്ന മീറ്റിലെ താരമായി മാറിയത്. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.
അണ്ടർ 20 വനിത വിഭാഗത്തിൽ 200 മീറ്റർ, 400 മീറ്റർ, 4 x 400 മീറ്റർ റിലേ എന്നീ മത്സരങ്ങളിലാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 2019ൽ നടന്ന സംസ്ഥാന കായിക മേളയിൽ 800 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട്. നദീഷ് ചാക്കോ ആണ് പരിശീലകൻ. താനൂർ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ലത്തീഫിെൻറയും ഷെരീഫയുടെയും മകളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

