ലോക ബാഡ്മിന്റൺ; ലാനിയറും യങ്ങും ജേതാക്കൾ
text_fieldsന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സമാപിച്ചു. പുരുഷ സിംഗ്ൾസ് ഫൈനലിൽ ഫ്രാൻസിന്റെ അലക്സ് ലാനിയർ ജപ്പാന്റെ കൊദായ് നരോക്കയെ (21-11, 21-11) തോൽപിച്ച് ചാമ്പ്യനായി. വനിതാ സിംഗ്ൾസിൽ ദക്ഷിണ കൊറിയയുടെ അൻ സെ-യങ് ജപ്പാന്റെ അകാനെ യമാഗുച്ചിയെ (21-17, 21-14) പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ലോക ചാമ്പ്യൻപട്ടം നിലനിർത്തി.
പുരുഷ ഡബ്ൾസിൽ ചൈനയുടെ ലിയാങ് വെയ്‌കെങ് - വാങ് ചാങ് സഖ്യം മലേഷ്യയുടെ ആരോൺ ചിയ - സോ വൂയ് യിക് ജോടിയെ (21-17, 21-16) വീഴ്ത്തി സ്വർണം നേടിയപ്പോൾ വനിതകളിൽ ദക്ഷിണ കൊറിയയുടെ ബേക്ക് ഹാ-നാ - ലീ സോ-ഹീ സഖ്യം ചൈനയുടെ ലിയു ഷെങ്ഷു - താൻ നിങ് ജോടിയെ (21-15, 21-15) പരാജയപ്പെടുത്തി ജേതാക്കളായി. മിക്സഡ് ഡബ്ൾസിൽ ഫ്രാൻസിന്റെ തോം ജിക്വൽ - ഡെൽഫിൻ ഡെൽറൂ കൂട്ടുകെട്ട് ചൈനയുടെ ഫെങ് യാൻഷെ - ഹുവാങ് ഡോങ്പിങ് സഖ്യത്തെ അട്ടിമറിച്ച് (22-20, 19-21, 21-15) കിരീടം നേടി. വനിതാ ഡബ്ൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് ജോടി വെങ്കലം സ്വന്തമാക്കിയതാണ് ഇന്ത്യയുടെ ഏക നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

