Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏഷ്യൻ ഗെയിംസ് മികവോടെ...

ഏഷ്യൻ ഗെയിംസ് മികവോടെ കുവൈത്ത്

text_fields
bookmark_border
Sayyid Salman A; Moosavi
cancel
camera_alt

സ​യ്യി​ദ് സ​ൽ​മാ​ൻ അ​ൽ മൂ​സാ​വി

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ലെ ഹാ​ങ്ചോ​യി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം. വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് ര​ണ്ടു വെ​ങ്ക​ലം കൂ​ടി നേ​ടി മെ​ഡ​ൽ പ​ട്ടി​ക ഉ​യ​ർ​ത്തി. പു​രു​ഷ​വി​ഭാ​ഗം ഹാ​ൻ​ഡ്‌​ബാ​ൾ, ക​രാ​ട്ടേ വി​ഭാ​ഗ​ത്തി​ലാ​ണ് കു​വൈ​ത്ത് താ​ര​ങ്ങ​ൾ മി​ക​വു​പു​ല​ർ​ത്തി​യ​ത്. ഹാ​ൻ​ഡ്‌​ബാ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നെ 31-30 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​ന്റെ നേ​ട്ടം.

വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഹാ​ൻ​ഡ്‌​ബാ​ൾ ടീ​മി​ന്റെ ആ​ഹ്ലാ​ദം

2006 ൽ ​ഖ​ത്ത​റി​നെ തോ​ൽ​പി​ച്ച് ഈ ​ഇ​ന​ത്തി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്ത് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സെ​മി പ്ര​വേ​ശ​നം നേ​ടാ​നാ​യി​ല്ല. ഇ​ത്ത​വ​ണ സെ​മി​യി​ൽ ഖ​ത്ത​റി​നോ​ട് തോ​റ്റ കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. എ​ങ്കി​ലും മൂ​ന്നാം സ്ഥാ​നം നേ​ടാ​നാ​യ​ത് നേ​ട്ട​മാ​യി. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ഗ​ത ക​രാ​ട്ടേ വി​ഭാ​ഗ​ത്തി​ൽ സ​യ്യി​ദ് സ​ൽ​മാ​ൻ അ​ൽ മൂ​സാ​വി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

റോ​ഡ് റേ​സ് സൈ​ക്ലി​ങ്ങി​ൽ അ​ബ്ദു​ൽ ഹാ​ദി അ​ൽ അ​ജ്മി, മ​ൻ​സൂ​ർ അ​ൽ സു​ബൈ എ​ന്നി​വ​ർ ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി. നേ​ര​ത്തേ 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ യാ​​ക്കൂ​​ബ് അ​​ൽ യൂ​​ഹ, ഷൂ​​ട്ടി​​ങ്ങി​​ൽ അ​​ബ്ദു​​ല്ല റാ​​ഷി​​ദി​ എ​ന്നി​വ​ർ കു​വൈ​ത്തി​നാ​യി സ്വ​ർ​ണം നേ​ടി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലെ 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സ് ഓ​​ട്ട​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ കു​​വൈ​​ത്ത് പൗ​​ര​​നാ​​ണ് യാ​​ക്കൂ​​ബ് അ​​ൽ യൂ​​ഹ. ഷൂ​​ട്ടി​​ങ്ങി​​ൽ ലോ​​ക​​റെ​​ക്കോ​​ഡി​​നൊ​​പ്പ​​മെ​​ത്തി​​യ പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു അ​​ബ്ദു​​ല്ല റാ​​ഷി​​ദി​​യു​​ടേ​​ത്. മൂ​​​ന്ന് വെ​​​ള്ളി മെ​ഡ​ലും ഇ​തി​ന​കം കു​വൈ​ത്ത് നേ​ടി​യി​ട്ടു​ണ്ട്.

കു​വൈ​ത്ത് സൈ​ക്ലി​ങ് താ​ര​ങ്ങ​ൾ മ​ത്സര​ത്തി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitExcellenceAsian games 2023
News Summary - Kuwait with Asian Games excellence
Next Story