അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം
text_fieldsഅബ്ദുല്ല മലാഹ്, ഹനാൻ അൽ മായാസ് എന്നിവർ സമ്മാനങ്ങളുമായി
കുവൈത്ത് സിറ്റി: റിയാദിൽ നടന്ന 13ാമത് അറബ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. ഒരു സ്വർണമടക്കം കുവൈത്ത് നിരവധി മെഡലുകൾ നേടി. വ്യക്തിഗത മത്സരത്തിൽ അബ്ദുല്ല മലാഹ് കുവൈത്തിനായി സ്വർണം നേടി. വനിതകളുടെ വ്യക്തിഗത മത്സരത്തിൽ ഹനാൻ അൽ മായാസ് വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ടീം ഇന മത്സരത്തിൽ അബ്ദുല്ല മലാഹ്, അഹമ്മദ് അൽ ഷാത്തി, ബദർ അൽ ശലാഹി സംഘം വെങ്കലം നേടി. മിക്സഡ് വിഭാഗത്തിൽ അബ്ദുല്ല മലാഹ്, ഹനാൻ അൽ മായാസ് കൂട്ടുകെട്ടിൽ വെങ്കലമെഡലും നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

