Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെഎസ്ജെഎ സ്പോർട്സ് കോൺക്ലേവ് തിങ്കളാഴ്ച; പി.ആർ ശ്രീജേഷ് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കെഎസ്ജെഎ സ്പോർട്സ് കോൺക്ലേവ് തിങ്കളാഴ്ച; പി.ആർ ശ്രീജേഷ് ഉദ്ഘാടനം ചെയ്യും
cancel

തിരുവനന്തപുരം: കേരള സ്‌പോർട്‌സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്‌ജെഎ) സംഘടിപ്പിക്കുന്ന സ്പോർട്സ് കോൺക്ലേവ് - സ്‌പോർട്ടികോൺ നാളെ നടക്കും. തിരുവന്തപുരം ടിഎൻജി ഹാളിലാണ് പരിപാടി. കേരള കായികരംഗം നേരിടുന്ന പ്രശ്‌നങ്ങളും അതിനുള്ള പ്രതിവിധികളും എന്നതാണ് കോൺക്ലേവിലെ മുഖ്യ ചർച്ചാവിഷയം. രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെ മൂന്ന് സെഷനുകളിലായാണ് കോൺക്ലേവ്. ഫുട്ബാൾ, അത്‌ലറ്റിക്‌സ്, മറ്റ് കായിക ഇനങ്ങളിൽ എന്നിവയാണ് കോൺക്ലേവിലെ വിഷയങ്ങൾ. കൂടാതെ ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളെ ഉൾപ്പെടുത്തി 'മീറ്റ് ദ ഏഷ്യൻ സ്റ്റാർ' പരിപാടി ഉച്ച കഴിഞ്ഞ് 3.30 ന്‌ നടക്കും. വൈകിട്ട് 4.30ന് സമാപന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് മുഖ്യാതിഥിയാകും.

ജന്മഭൂമി എഡിറ്ററും മുതിർന്ന സ്‌പോർട്‌സ് ജേർണലിസ്റ്റുമായ കെ.എൻ.ആർ. നമ്പൂതിരി, മുതിർന്ന സ്‌പോർട്‌സ് ജേർണലിസ്റ്റുകളായ സനിൽ പി. തോമസ്, രമേഷ് മാത്യു, ഒ.ആർ. രാമചന്ദ്രൻ, കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുക്കും.

നാളെ രാവിലെ 9.30ന് രണ്ട് തവണ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ടീം മുൻ നായകനും പദ്മശ്രീ, ഖേൽരത്‌ന, അർജുന അവാർഡ് ജേതാവുമായ പി.ആർ. ശ്രീജേഷ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 10 മുതൽ 11.30 വരെ ജനറൽ സ്‌പോട്‌സുമായി ബന്ധപ്പെട്ട കോൺക്ലേവ്. ക്രിക്കറ്റ്, വോളിബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ഹോക്കി തുടങ്ങിയവയാണ് ഈ സെഷനിലെ വിഷയങ്ങൾ.

ശ്രീജേഷിന് പുറമെ യങ് ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജി. കിഷോർ, മുൻ ഇന്റർനാഷണൽ വോളിബോൾ താരങ്ങളായ ടോം ജോസഫ്, എസ്. ഗോപിനാഥ്, കേരള ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് താരിഖ്, കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ രഞ്ജിത്ത് തോമസ്, കെഎസ്ഇബി ടീം ബാസ്‌ക്കറ്റ്‌ബോൾ കോച്ച് അജു ജേക്കബ് എന്നിവരാണ് ഈ സെഷനിലെ പാനലിസ്റ്റുകൾ. ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം മുൻ നായിക ഗീതു അന്ന ജോസ്, ബാഡ്മിന്റൺ താരം രാകേഷ് ശേഖർ, സംസ്ഥാന കായിക വകുപ്പ് അഡി. ഡയറക്ടർ ഡോ. സി.എസ്. പ്രദീപ്, കേരള യൂണിവേഴ്‌സിറ്റി കായിക വിഭാഗം മുൻ ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ്, സ്‌പോർട്‌സ് ആക്ടിവിസ്റ്റും മുൻ കായികതാരവുമായ പ്രമോദ് കുന്നുംപുറത്ത് എന്നിവർ അതിഥികളായും പങ്കെടുക്കും.

രാവിലെ 11.45ന് ഫുട്‌ബോളുമായി ബന്ധപ്പെട്ട സെഷൻ ആരംഭിക്കും. സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, എഎഫ്‌സി പ്രൊഫഷണൽ ഫുട്‌ബോൾ കമ്മിറ്റി അംഗവും കെഎഫ്എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പി. അനിൽകുമാർ, തിരുവനന്തപുരം കൊമ്പൻസിന്റെ സഹ ഉടമ ടെറൻസ് അലക്സ്, മുഖ്യ പരിശീലകൻ ഇയാൻ ഗില്ലൻ, മുൻ ഇന്റർനാഷണൽ താരം വി.പി. ഷാജി, മുൻ സന്തോഷ് ട്രോഫി താരവും കേരള അസിസ്റ്റന്റ് കോച്ചുമായ എബിൻ റോസ്, ലോർഡ്‌സ് എഫ്‌സി ഉടമയും മാനേജിങ് ഡയറക്ടറുമായ ഡെറിക് ഡി'കൗത്ത് എന്നിവരാണ് ഈ സെഷനിലെ പാലിസ്റ്റുകൾ.

ഫീഫ ഫിറ്റ്‌നസ് ഇൻസ്ട്രക്ടർ പ്രദീപ് ദത്ത, കൊമ്പൻ താരം പാട്രിക് മോട്ട എന്നിവർ അതിഥികളായും പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട സെഷനാണ്. 2010ലെ ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയ പ്രീജ ശ്രീധരൻ, 2022, 2026 ഏഷ്യൻ ഗെയിംസുകളിൽ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ ആൻസി സോജൻ, ഇന്ത്യൻ അത്‌ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ, സംസ്ഥാന കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസ്, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറി പി.ഐ. ബാബു, ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഡെപ്യൂട്ടി കോച്ച് രാജ്‌മോഹൻ, സുഭാഷ് ജോർജ് (ദേശീയ ക്യാമ്പ് കോച്ച്) എന്നിവരാണ് ഈ സെഷനിൽ പങ്കെടുക്കുക. 2018ലെ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ വി. നീന മുഖ്യാതിഥിയാകും. കൂടാതെ പ്രമുഖ പരിശീലകരായ തങ്കച്ചൻ മാത്യു, എം.എ. ജോർജ്, കെ.എസ്. അജിമോൻ, പി.പി. പോൾ, ഡോ. ജിമ്മി ജോസഫ്, പ്രമോദ് കുന്നുംപുറത്ത് എന്നിവരും ഈ സെഷനിൽ പങ്കെടുക്കും.

ഉച്ചതിരിഞ്ഞ് 3.30ന് 'മീറ്റ് ദ ഏഷ്യൻ സ്റ്റാർസ്'. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളായ ആൻസി സോജൻ, വിദർശ കെ. വിനോദ്, ടി.എസ്. മനു, മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ റിലേയിൽ സ്വർണം നേടിയ കർണാടക സ്വദേശിയും കേരളത്തിന്റെ മരുമകളുമായ എം.ആർ. പൂവമ്മ എന്നിവരാണ് ഈ സെഷനിൽ പങ്കെടുക്കുന്നത്. വിവിധ സെഷനുകളിൽ കമാൽ വരദൂർ, ആന്റണി ജോൺ, സിറാജ് കാസിം, സി.കെ. രാജേഷ്‌കുമാർ എന്നിവർ മോഡറേറ്റർമാരാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSJA Sports Conclave 'Sporticon' Set to Begin Tomorrow in Thiruvananthapuram
Next Story