കോട്ടയം ജില്ല അത്ലറ്റിക് മീറ്റ്: കുതിപ്പ് തുടർന്ന് തോമസ് മാഷ് അക്കാദമി
text_fieldsഗോഡ്വിൻ ഡാമിയൻ, മെൻ പോൾവാൾട്ട്, ജംപ്സ് അക്കാദമി, പാലാ ഫോട്ടോ: ദിലീപ് പുരയ്ക്കൽ
പാലാ: ജില്ല അത്ലറ്റിക് മീറ്റിൽ കെ.പി. തോമസ് മാഷ് അക്കാദമി കുതിപ്പ് തുടരുന്നു. ശനിയാഴ്ച മീറ്റ് അവസാനിക്കാനിരിക്കെ 800 പോയൻറ് നേടിയാണ് പൂഞ്ഞാര്‍ തോമസ് മാഷ് അക്കാദമി മുന്നില്‍ നില്‍ക്കുന്നത്. അവർ 47 സ്വര്‍ണവും 39വെള്ളിയും 22 വെങ്കലവും നേടി. പാലാ അല്‍ഫോന്‍സ അക്കാദമി 588 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. 27 സ്വര്‍ണവും 30 വെള്ളിയും 26 വെങ്കലവും ഇവർ സ്വന്തമാക്കി.
301 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് മൂന്നാം സ്ഥാനത്താണ്, 18 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും നേടിയിട്ടുണ്ട്.
20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സ അക്കാദമിയും വനിത വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജുമാണ് മുന്നിൽ.

