ജില്ല അത്ലറ്റിക് മീറ്റ്; കൊല്ലം സായി മുന്നിൽ
text_fieldsഅണ്ടർ 18 പെൺകുട്ടികളുടെ ഹൈജംപിൽ വിജയിച്ച ജോജി അന്ന ജോൺ (സെന്റ് ഗോരേറ്റി എച്ച്.എസ്.എസ്, പുനലൂർ).
കൊല്ലം: ജില്ല അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 66ാമത് ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യദിനത്തെ മത്സരം പൂർത്തിയായപ്പോൾ 104 പോയന്‍റുമായി കൊല്ലം സായി മുന്നേറുന്നു. 44 പോയന്‍റോടെ പുനലൂർ എസ്.എൻ കോളജ് രണ്ടാമതും 39 പോയന്‍റോടെ പുനലൂർ സെന്‍റ് ഗൊരേറ്റി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.
അണ്ടർ 18 പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ വിജയിച്ച ആതിര എസ്. നായർ (സെന്റ് ഗോരേറ്റി എച്ച്.എസ്.എസ് പുനലൂർ)
കാരംകോട് വിമല സെൻട്രൽ സ്കൂൾ (29 പോയന്‍റ്), തട്ടാമല ഞ്ജാനോദയം ലൈബ്രറി സ്പോർട്സ് ക്ലബ് (28 പോയന്‍റ്) എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 10 മുതൽ 20 വയസ്സ് വരെയുള്ള കായികതാരങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ ജില്ലയിലെ ക്ലബ്, സ്കൂൾ, കോളജ് എന്നിവയിൽനിന്നായി 1200 പേരാണ് രജിസ്റ്റർ ചെയ്തത്. 158 ഇനങ്ങളിലാണ് മത്സരം. ബുധനാഴ്ചവരെയാണ് ചാമ്പ്യൻഷിപ്.
മത്സരഫലം (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
പെൺകുട്ടികൾ (അണ്ടർ 16): 3000 മീറ്റർ നടത്തം - നീരജ സിനി ജോർജ് (ട്രിനിറ്റി ലൈസിയം സ്കൂൾ കൊല്ലം), ആർ. സന (സെന്‍റ് ഗൊരേറ്റ് എച്ച്.എസ്.എസ് പുനലൂർ), അനന്യ ഷേണായി (ട്രിനിറ്റി ലൈസിയം കൊല്ലം).
ഷോട്ട്പുട്ട്: എസ്.ആർ. സിവാനി (വിമല സെൻട്രൽ സ്കൂൾ കാരംകോട്), പൂജ വിനോദ് നായർ (മൗണ്ട് കാർമൽ കോൺവന്‍റ് സ്കൂൾ കൊല്ലം), ഹാനിയ ഫാത്തിമ (മൗണ്ട് കാർമൽ കോൺവന്‍റ് സ്കൂൾ കൊല്ലം).
ഡിസ്കസ് ത്രോ: വി. അഞ്ജന (ജി.എച്ച്.എസ് ഉളിയനാട്), പി. അഖില (വിമല സെൻട്രൽ സ്കൂൾ കാരംകോട്), പൂജ വിനോദ് നായർ (മൗണ്ട് കാർമൽ കൊല്ലം).
2000 മീറ്റർ: ജിവിയ ജോസ് (സെന്റ് ഗോരേറ്റി സ്കൂൾ പുനലൂർ), പൂജ (ക്യു.എ.സി കൊല്ലം), അപർണ സുരേഷ് (സായി കൊല്ലം).
പെൺകുട്ടികൾ (18 ൽതാഴെ)-
200 മീറ്റർ: സാനിയ ത്രേസ്യ (സായി കൊല്ലം), അലീന രാജൻ (സായി കൊല്ലം), ആർ. നയന (സി.ആർ.സി വാടി).
ലോങ് ജംപ്: ആദിത്യ സുരേഷ് ( എം.കെ.എൽ.എം എച്ച്.എസ്.എസ് കണ്ണനല്ലൂർ), ജോജി അന്ന ജോൺ (സെന്‍റ് ഗൊരേറ്റി പുനലൂർ), എസ്. നവമി (ജി.എച്ച്.എസ്.എസ് പൂതക്കുളം).
ഹൈജംപ്: ജോജി അന്ന ജോൺ (സെന്‍റ് ഗൊരേറ്റി പുനലൂർ), ആദിത്യ സുരേഷ് (എം.കെ.എൽ.എം എച്ച്.എസ്.എസ് കണ്ണനല്ലൂർ), എം. മിന്‍റു (ഇൻഫന്‍റ് ജീസസ് എച്ച്.എസ്.എസ് കൊല്ലം).
ഷോട്ട്പുട്ട്: ബി.എസ്. നിരഞ്ജന കൃഷ്ണൻ (സായി കൊല്ലം), എസ്. മീനാക്ഷി (സായി കൊല്ലം), ആദിത്യ ഹരീഷ് (സായി കൊല്ലം).
പെൺകുട്ടികൾ (20ൽ താഴെ):
200 മീറ്റർ.: എസ്. അതുല്യ (സായി കൊല്ലം), എസ്. ഗ്രീഷ്മ മോൾ (എസ്.എൻ കോളജ് പുനലൂർ), വി.ബി. ഭുവനേശ്വരി (സായി കൊല്ലം).
1500 മീറ്റർ.: എസ്.യു. ഫാത്തിമ (എസ്.എൻ കോളജ് പുനലൂർ), ആർ. രേഷ്മ (എസ്.എൻ കോളജ് പുനലൂർ), പി. ശ്രുതിരാജ് (സി.ആർ.സി വാടി).
ഹൈജംപ്: അതുല്യ ജോൺസ് (ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം), എസ്.പി. ദേവിചന്ദ്ന (ടി.കെ.എം കരിക്കോട്), അഭിരാമി എസ്. സുനിൽ (സി.ആർ.സി വാടി).
ഷോട്ട്പുട്ട്: ശിൽപരാജ് (എസ്.എൻ കോളജ് പുനലൂർ), എ.വി. ആജ്ര (ക്യു.എ.സി കൊല്ലം), എ. ഹന്ന (ക്യു.എ.സി കൊല്ലം).
1. അണ്ടർ 18 ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ വിജയിച്ച എ. അശ്വിൻ (സെന്റ് ജോൺസ് കോളജ്, അഞ്ചൽ) 2. അണ്ടർ 20 പെൺകുട്ടികളുടെ ലോങ്ജംപ് മത്സരത്തിൽ വിജയിച്ച നന്ദന ജെ. മോഹൻ (സെന്റ് ജോൺസ് കോളജ്, അഞ്ചൽ) 3. അണ്ടർ 16 പെൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ വിജയിച്ച ജിവിയ ജോസ് (സെന്റ് ഗോരേറ്റി എച്ച്.എസ്.എസ് പുനലൂർ)
ആൺകുട്ടികൾ (16ൽ താഴെ):
300 മീറ്റർ.: അലൻ ഷിജു മാത്യു (സായി കൊല്ലം), ജെ. അർജുൻ (സി.ആർ.സി വാടി), എസ്. ഹരികൃഷമൻ (സെന്‍റ് ഗൊരേറ്റി പുനലൂർ).
ലോങ്ജംപ്: ബി. അഭിജിത് (സായി കൊല്ലം), രാഘവ് എസ്. പിള്ള (ഓക്സിലിയം സ്കൂൾ കൊട്ടിയം), നവനീത് ഷാജി (സ്റ്റൈൽ സ്പോർട്സ് നിലമേൽ).
ഷോട്ട്പുട്ട്: ആർ. കാർത്തികേയൻ (വിമല സെൻട്രൽ സ്കൂൾ കാരംകോട്), അശ്വിൻ ജോൺസൺ (ട്രിനിറ്റി ലൈസിയം തങ്കശ്ശേരി).
2000 മീറ്റർ: അഭിനന്ദ് (സായി കൊല്ലം), ആർ. അഭിനവ് (ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം), നവനീത് എ. നായർ (സ്റ്റൈൽ സ്പോർട്സ് നിലമേൽ).
ആൺകുട്ടികൾ (18ൽ താഴെ)
200 മീറ്റർ: എ.എസ്. വിഷ്ണുപ്രിയൻ (ഞ്ജാനോദയം ലൈബ്രറി സ്പോർട്സ് ക്ലബ് തട്ടാമല), ആദിത്യൻ എൻ. ബേബി ( ക്യു.എ.സി കൊല്ലം), ബി. ബിനോ ( സി.ആർ.സി വാടി).
ഹൈജംപ്: പി.ആർ. കേശവ് (ഞ്ജാനോദയം സ്പോർട്സ് ക്ലബ് തട്ടാമല), എസ്. മുഹമ്മദ് ഫർഹാൻ (വിമല സെൻട്രൽ സ്കൂൾ കാരംകോട്), അബിൻ പീറ്റർ (ഇൻഫന്‍റ് ജീസസ് എച്ച്.എസ് കൊല്ലം).
ഡിസ്കസ് ത്രോ: അദിത് ജോൺ സ്കോട്ട് (ട്രിനിറ്റി ലൈസിയം), ജെ.എസ്. ജിത്തു (ഗോൾഡൻ ആരോസ് സ്പോർട്സ് കൊല്ലം), ലിബിൻ ബി. ചാക്കോ (സെന്‍റ് ഗൊരേറ്റി പുനലൂർ).
ആൺകുട്ടികൾ (20ൽ താഴെ):
200 മീറ്റർ: ബി. മുഹമ്മദ് ബാസിൽ (സായി കൊല്ലം), സോനു അലക്സ് (എസ്.എൻ കോളജ് പുനലൂർ), യു. നിഖിൽ കൃഷ്ണൻ (ടോപ് ടച്ച് കൊല്ലം).
1500 മീറ്റർ: ഹെറോൺ സിബി മാത്യു (സായി കൊല്ലം), സാജൻ സജീവ് (ഹെൽപ് അക്കാദമി ചാത്തന്നൂർ), ആദിത്യൻ ഞ്ജാനോദയം ലൈബ്രറി സ്പോർട്സ് തട്ടാമല).
5000 മീറ്റർ: എ.ടി. കാർത്തിക് (സായി കൊല്ലം), അമൽകുമാർ (എസ്.എൻ കോളജ് പുനലൂർ), അമൽരാജ് (ഞ്ജാനോദയം സ്പോർട്സ് ക്ലബ്). ലോങ് ജമ്പ്: ജോമോൻ ജോയ് (സായി കൊല്ലം), എസ്. ശബരീഷ് (ടോപ് ടച്ച് കൊല്ലം), എസ്. ശ്രീജിത്ത് (ബി.ജെ.എം ഗവ. കോളജ് ചവറ).
ഹൈജംപ്: ജോമോൻ ജോയ് (സായി കൊല്ലം), ആർ. ഇന്ദുചൂഡൻ (ബി.ജെ.എം ഗവ. കോളജ് ചവറ), റിച്ചു ഡോമനിക് (ഇൻഫന്‍റ് ജീസസ് എച്ച്.എസ്.എസ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.