Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേയെ 'ഷോക്കടിപ്പിച്ച്' കെ.എസ്.ഇ.ബി

text_fields
bookmark_border
ഖേലോ ഇന്ത്യ വോളി: കെ.എസ്.ഇ.ബി ജേതാക്കൾ
റെയിൽവേയെ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി
cancel
camera_alt

പ്രഥമ ഖേലോ ഇന്ത്യ സീനിയർ വോളിബാൾ ലീഗിൽ ജേതാക്കളായ കെ.എസ്.ഇ.ബി തിരുവനന്തപുരം ടീം

കോഴിക്കോട്: കൊൽക്കത്തയിൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ സീനിയർ വോളിബാൾ ലീഗിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം ജേതാക്കൾ. ഫൈനലിൽ ഇന്ത്യൻ റെയിൽവേ റെഡ് ടീമിനെയാണ് കെ.എസ്.ഇ.ബി തോൽപ്പിച്ചത്. സ്കോർ: 25 - 20, 25 - 14, 25 - 12.

രാജ്യത്തെ മുൻനിര താരങ്ങൾ നിറഞ്ഞ റെയിൽവേയെ ഇതാദ്യമായാണ് കെ.എസ്.ഇ.ബി ടീം കീഴടക്കുന്നത്. ഏഴ് ടീമുകൾ പങ്കെടുത്ത ലീഗിൽ മുഴുവൻ മത്സരങ്ങളിലും ഏകപക്ഷീയമായ സെറ്റുകൾക്കായിരുന്നു കെ.എസ്.ഇ.ബി പെൺ സംഘത്തിൻറ ജയം. ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിച്ചു. കെ.എസ് ജിനിയാണ് ടീമിനെ നയിച്ചത്. ലീഗിലെ മികച്ച സെറ്ററായി ജിനിയെയും അറ്റാക്കറായി കെ.പി അനുശ്രീയെയും ബ്ലോക്കറായി എസ്. സൂര്യയെയും തെരഞ്ഞെടുത്തു.

എം.കെ പ്രജീഷയാണ് പരിശീലക. പി.വി. ഷീബ മാനേജറും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ കീഴിലാണ് കെ.എസ്.ഇ.ബി പരിശീലിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khelo India Senior Women's Volleyball: KSEB Winners
Next Story