ഖേലോ ഇന്ത്യ: വോളിയിൽ കാലിക്കറ്റിന് ചരിത്രനേട്ടം
text_fieldsഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസില്‍ പുരുഷ വോളിബാള്‍ കിരീടം ചൂടിയ കാലിക്കറ്റ് സര്‍വകലാശാല ടീം ട്രോഫിയുമായി
തേഞ്ഞിപ്പലം: ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷ വോളിബാള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് തമിഴ്‌നാട് എസ്.ആര്‍.എം യൂനിവേഴ്‌സിറ്റിയെ 3-1ന് പരാജയപ്പെടുത്തി കാലിക്കറ്റ് ചരിത്രംകുറിച്ചത്. ഒന്നാം സെറ്റ് 25-21ന് എസ്.ആര്‍.എം സ്വന്തമാക്കിയെങ്കിലും മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും തീര്‍ത്ത് ഒത്തൊരുമയോടെ കാലിക്കറ്റ് കളി തിരിച്ചുപിടിച്ചു.
25-22, 25-16 എന്നിങ്ങനെയാണ് പിന്നീടുള്ള കളികളില്‍ കാലിക്കറ്റിന്റെ ജയം. ഇതുൾപ്പെടെ രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം. ബാസ്കറ്റ്ബാളിൽ എംജി യൂണിവേഴ്‌സിറ്റി വനിതകൾ ജേതാക്കളായി. ഫൈനലിൽ എസ്.ആർ.എം ചെന്നൈ യൂണിവേസ്‌റിറ്റിയെ 74 -60 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

