ഖലീഫ സ്റ്റേഡിയത്തില് ലോകകപ്പ് ജ്വരം
text_fieldsദോഹ: 2018 റഷ്യൻ ലോകകപ്പിനോടനുബന്ധിച്ച് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാരംഭിച്ച ആസ്പയർ ഫാൻ സോണിൽ കളിയാസ്വാദകരുടെ പ്രവാഹം. ഇഷ്ട ടീമുകളെ പിന്തുണക്കുന്നതിനും അവർക്ക് വേണ്ടി ആർപ്പുവിളിക്കുന്നതിനുമായി ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പാസ് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ ലഭ്യമാണ്.
പെരുന്നാളിെൻറ ഒന്നാം ദിനം ആരംഭിച്ച ഫാൻ സോണിൽ അന്ന് മാത്രം മത്സരം കാണുന്നതിന് 1500ലധികം ആളുകൾ എത്തി. മൊറോക്കൊയും ഇറാനും തമ്മിലുള്ള മത്സരം കാണുന്നതിന് മൊറോക്കോ കമ്മ്യൂണിറ്റിയെ നയിച്ച് ആസ്പയറിലെത്തിയത് രാജ്യത്തിെൻറ ഖത്തറിലെ അംബാസഡർ നബീൽ സിനിബർ ആണ്. മത്സരത്തിലുടനീളമുള്ള ആളുകളുടെ ആർപ്പുവിളികൾ കളി നേരിട്ട് കാണുന്ന അനുഭവമാണുണ്ടാക്കിയതെന്ന് ഫുട്ബോൾ േപ്രമികൾ പറയുന്നു.
മൊറോക്കോയിൽ നിന്നുള്ള നിരവധി അംഗങ്ങളെ ഇവിടെ വേദിയിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇവിടെയെത്തിയ മറ്റു അംബാസഡർമാരെ അഭിനന്ദിക്കുന്നുവെന്നും മൊറോക്കൻ സ്ഥാനപതി വ്യക്തമാക്കി. ഖത്തറിലെ അൾജീരിയൻ അംബാസഡർ അബ്ദിലസീസ് സിബായും സ്റ്റേഡിയത്തിലെത്തിയിരുന്നു.
ജീവിതത്തിലെ വലിയൊരു അനുഭവമാണ് ആസ്പയർ ഫാൻ സോൺ നൽകിയത്. ഫാൻ സോണിലെ അന്തരീക്ഷം നേരിട്ട് മത്സരം കാണുന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്നും അൾജീരിയൻ അംബാസഡർ പറഞ്ഞു. ഖലീഫ സ്റ്റേഡിയത്തിലെ ഫാൻ സോൺ മികവുറ്റതാക്കുന്നതിൽ ആസ്പയർ സോണിനെ അഭിനന്ദിക്കുന്നുവെന്നും ഏറ്റവും ഉന്നത നിലവാരത്തിലുള്ള സജ്ജീകരണമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മറ്റു ഫാൻ സോണുകളായ അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനയിലും കതാറയിലും മത്സരം ഭീമൻ സ്ക്രീനിൽ കാണുന്നതിനായി നിരവധിയാളുകളാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. അർജൻറീനയുടെ കളി കാണാൻ ആളുകൾ തിങ്ങിനിറഞ്ഞു. കൂടാതെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ഫാൻ സോൺ തയ്യാറാക്കിയിട്ടുണ്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഉരീദുവും പ്രധാനമായും ഫാൻ സോൺ തയ്യാറാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ പ്രവേശനം സൗജന്യമാണ്.
ഖലീഫ സ്റ്റേഡിയം: പ്രവേശന ടിക്കറ്റ് വിവരങ്ങൾ
• സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങൾ കാണാൻ ആസ്പയർ സോൺ ഫൗണ്ടേഷൻ മിതമായ നിരക്കിലും പ്രീമിയം നിരക്കിലും ടിക്കറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
• ജനറൽ സീറ്റിലിരുന്ന് മത്സരങ്ങൾ കാണുന്നതിന് 15 റിയാലാണ്. പാരമ്പര്യ അറേബ്യൻ മജ്ലിസ് മാതൃകയിൽ തയ്യാറാക്കിയ ഇരിപ്പിടത്തിന് ഒരാൾക്ക് 600 റിയാലാണ് ടിക്കറ്റ് നിരക്ക്.
• കൂടുതൽ സൗകര്യവും സ്വകാര്യതയും ആവശ്യമുള്ളവർക്ക് പ്രത്യേക സ്കൈബോക്സും ഉണ്ട്. 2000 റി യാലാണ് സ്കൈബോക്സിെൻറ ടിക്കറ്റ് നിരക്ക്.
• 24 മജ്ലിസ് പാർട്ടീഷ്യനുകളും 18 സ്കൈബോക്സുകളുമാണ് സ്റ്റേഡിയത്തിലുള്ളത്. അതേസമയം, ഇന്ന് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് അധികൃ തർ വ്യക്തമാക്കി. ലോകകപ്പിെൻറ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ വൈകിട്ട് ആറ് മുതൽ മാത്രമേ സ്റ്റേഡിയത്തിൽ തത്സമയം സംേപ്രഷണം ചെയ്യുകയുള്ളൂ.
ടിക്കറ്റുകൾ
• ടിക്കറ്റുകൾ ക്യൂ–ടിക്കറ്റ് വെബ്സൈറ്റ് മുഖേനയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. https://www.qtickets.com/ എന്നതാണ് ക്യൂടിക്കറ്റ് സൈറ്റ്.
• ക്യൂടിക്കറ്റ് ആപ്പ് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
• ഫാൻ സോണിെൻറ പ്രധാന പ്രവേശന കവാടത്തിലും ടിക്കറ്റുകൾ ലഭ്യമാണ്. പരിപാടി യുടെ സ്പോൺസർമാർ സംഘടിപ്പിക്കുന്ന നറുക്കെടുപ്പ് വഴി ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സുവർണാവസ രവും ഇതോടൊപ്പമുണ്ട്.