ഖാലിദ് അൽ മുദാഫ് ലോക ചാമ്പ്യൻഷിപ്പിലേക്ക്
text_fieldsഖാലിദ് അൽ മുദാഫ്
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) സംഘടിപ്പിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഷൂട്ടറും. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഇൻ മെൻസ് ട്രാപ് മത്സരത്തിലേക്ക് കുവൈത്തിന്റെ ഖാലിദ് അൽ മുദാഫ് യോഗ്യത നേടിയതായി കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് (കെ.എസ്.എസി) അറിയിച്ചു. നവംബറിലാണ് ചാമ്പ്യൻഷിപ്.
ഒളിമ്പിക് ഗെയിംസിന് (പാരിസ്-2024) യോഗ്യത അളക്കുന്നതിനാൽ വരാനിരിക്കുന്ന മത്സരം പ്രാധാന്യമർഹിക്കുന്നതാണെന്ന് അൽ മുദാഫ് പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടാൻ പരിശ്രമിക്കുമെന്നും വ്യക്തമാക്കി. കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് നൽകുന്ന
പിന്തുണക്കും കോച്ചിനും അദ്ദേഹം നന്ദി പറഞ്ഞു. കോണ്ടിനെന്റൽ, ഇന്റർനാഷനൽ ഇവന്റുകളിലെ മികച്ച നേട്ടമാണ് അൽ മുദാഫിന് ലോക ചാമ്പ്യൻഷിപ്പിലേക്ക് വാതിൽ തുറന്നത്. കുവൈത്തിനെ പ്രതിനിധാനംചെയ്ത് ലോകത്തിലെ ഏറ്റവും മികച്ച 12 ഷൂട്ടർമാരിൽ ഒരാളാകാനുള്ള തയാറെടുപ്പിലാണ് ഖാലിദ് അൽ മുദാഫ്.

