ദേശീയ വോളിയിൽ കേരള വനിതകൾക്ക് കിരീടം
text_fieldsവാരാണസി: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളം വനിത വിഭാഗത്തിൽ ജേതാക്കളായപ്പോൾ പുരുഷന്മാർ ഫൈനലിൽ തോറ്റു. ഇരു വിഭാഗങ്ങളിലും റെയിൽവേസായിരുന്നു എതിരാളികൾ. വനിതകൾ 22-25, 25-20, 25-15, 22-25, 15-8 സ്കോറിന് ജയിച്ചാണ് 16ാം കിരീടം നേടിയത്.
അതേസമയം, പുരുഷന്മാർ 19-25, 17-25, 19-25ന് റെയിൽവേസിനോട് തോറ്റു. വനിത ടീം: കെ.പി. അനുശ്രീ (ക്യാപ്‌റ്റൻ), വി. നന്ദന, ബിനീഷ അലിൻ സിബി, കെ. അമിത, എ.ആർ. ഭൂമിക, അന്ന മാത്യു, കെ. ആര്യ, കെ. അഭിരാമി, അനഘ രാധാകൃഷ്‌ണൻ, എസ്. ആര്യ, ആൻ വി. ജേക്കബ്, എയ്‌ഞ്ചൽ തോമസ്, ശിവപ്രിയ ഗോവിന്ദ്, കെ.ആർ. രശ്‌മിത. മുഖ്യ പരിശീലകൻ: ഡോ. സി.എസ്. സദാനന്ദൻ, സഹപരിശീലകർ: പി. ശിവകുമാർ, അശ്വനി എസ്. കുമാർ, മാനേജർ: എം.പി. ഹരിദാസ്.
ദേശീയ ബാസ്കറ്റ്ബാൾ: വനിതകൾ റണ്ണറപ്പ്
ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 75ാമത് സീനിയർ ദേശീയ ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിത ടീം റണ്ണറപ്പ്. ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ റെയിൽവേ കേരളത്തെ 75-66ന് പരാജയപ്പെടുത്തി കിരീടം നേടി.
ആദ്യ പാദത്തിൽ 24-24 എന്ന സ്കോറിന് തുല്യ പോരാട്ടത്തിന് ശേഷമായിരുന്നു റെയിൽവേ ജയം. വിജയികൾക്കുവേണ്ടി പുഷ്പ സെന്തിൽ കുമാറും കെ.ബി ഹർഷിതയും യഥാക്രമം 22ഉം 23ഉം പോയന്റുകൾ നേടി. 26 പോയന്റുമായി ശ്രീകലയും 22 പോയന്റുമായി കവിത ജോസും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, തെലങ്കാനയെ (78-53) പരാജയപ്പെടുത്തി കേരള പുരുഷന്മാർ ഏഴാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

