Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂ​ൾ കാ​യി​ക​മേ​ള​യിൽ പി.ടി ഉ​ഷ​യെ ഒ​തു​ക്കി മു​ഖ്യ​മ​ന്ത്രി ദീപശിഖ കൊ​ളു​ത്തി; വി​വാ​ദം

text_fields
bookmark_border
CM VD Satheesan lights the main torch at the Kerala State School Athletic Meet as PT Usha looks on
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി സം​ഘാ​ട​ക​രു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഇ​തി​ഹാ​സ​താ​ര​വും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ പി.​ടി. ഉ​ഷ​യെ അ​വ​ഗ​ണി​ച്ച്, മു​ൻ​നി​ശ്ച​യി​ച്ച ച​ട​ങ്ങു​ക​ളി​ൽ മാ​റ്റം​വ​രു​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ദീ​പ​ശി​ഖ​ക്ക് തി​രി​കൊ​ളു​ത്തി​യ​ത്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് പി.​ടി. ഉ​ഷ​യാ​യി​രു​ന്നു ദീ​പ​ശി​ഖ കൊ​ളു​ത്തേ​ണ്ടി​യി​രു​ന്ന​ത്. ച​ട​ങ്ങ് പു​രോ​ഗ​മി​ക്ക​വേ ദീ​പ​ശി​ഖ കൈ​മാ​റി​ക്കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ മു​ഖ്യ​മ​ന്ത്രി ദീ​പ​പീ​ഠ​ത്തി​ലേ​ക്ക് തീ ​പ​ക​ർ​ന്ന​താ​ണ് കാ​ണി​ക​ളി​ലും കാ​യി​ക​പ്രേ​മി​ക​ളി​ലും അ​മ്പ​ര​പ്പു​ണ്ടാ​ക്കി​യ​ത്. പി.​ടി. ഉ​ഷ​യെ വേ​ദി​യി​ൽ ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റി​നി​ർ​ത്തി​യ ത​ര​ത്തി​ലാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ പെ​രു​മാ​റ്റ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നെ​ക്കു​റി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് അ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും സ്​​പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ൽ എ​ടു​ത്താ​ൽ​മ​തി​യെ​ന്നു​മാ​യി​രു​ന്നു ഉ​ഷ​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Controversy at Kerala School Athletics: CM VD Satheesan Lights Torch, Ignores PT Usha
Next Story