കേരളം സുബ്രതോ കപ്പ് ഫൈനലിൽ
text_fieldsന്യൂഡൽഹി: വർഷങ്ങൾക്കുശേഷം സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് കേരളം. അണ്ടർ 17 ആൺകുട്ടികളിൽ കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് കലാശക്കളിയിലേക്ക് യോഗ്യത നേടിയത്. സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് അഷ്മിലിന്റെ ഗോളിൽ മിസോറമിനെ 1-0ത്തിന് പരാജയപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഉത്തരഖണ്ഡാണ് എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ ലക്ഷദ്വീപിനെ 2-0ന് പരാജയപ്പെടുത്തിയിരുന്നു കേരളം. ഡൽഹി, ഛത്തിസ്ഗഢ്, മേഘാലയ എന്നിവർക്കെതിരായ വിജയങ്ങളോടെ ഗ്രൂപ് ചാമ്പ്യന്മാരുമായി. ഇതുവരെ എട്ട് ഗോളുകൾ നേടിയ കേരളം രണ്ടെണ്ണം മാത്രം വഴങ്ങി. ഗോകുലം കേരള എഫ്.സിയാണ് ടീം സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

