Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ക്രിക്കറ്റ് ലീഗ്: ഫ്രാഞ്ചൈസികളായി; പ്രിയദർശൻ ടീം ഉടമ

text_fields
bookmark_border
കേരള ക്രിക്കറ്റ് ലീഗ്: ഫ്രാഞ്ചൈസികളായി; പ്രിയദർശൻ ടീം ഉടമ
cancel

തിരുവനന്തപുരം: സെപ്റ്റംബര്‍ രണ്ടു മുതല്‍ ഗ്രീൻഫീൽഡ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ട്വന്‍റി20 കേരള ക്രിക്കറ്റ് ലീഗിന്‍റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സംവിധായകൻ പ്രിയദര്‍ശന്‍- ജോസ് പട്ടാറ കണ്‍സോർട്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്), സജാദ് സേട്ട് (ഫൈനസ് കണ്‍സോർട്യം) ടി.എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ഫ്രാഞ്ചൈസികള്‍ ലഭിച്ചത്.

ടീമുകളുടെ പേരും മറ്റും പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, നാസര്‍ മച്ചാന്‍, പി.ജെ. നവാസ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Cricket League: Priyadarshan is one of the Team Owner
Next Story