കെ.ഇ.എ ഫുട്ബാൾ ടൂർണമെന്റ്: മൽഹാർ എഫ്.സി ചാമ്പ്യന്മാർ
text_fieldsകുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയെറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ഫഹാഹീൽ ഏരിയ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ മൽഹാർ എഫ്.സി ചാമ്പ്യന്മാർ. യു.എഫ്.സി മംഗഫ് രണ്ടാം സ്ഥാനവും പവിഴം എഫ്.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ശിവ, ഡിഫെൻഡറായി ബിനു, കീപ്പർ ശ്രീലേഷ്, ടോപ് സ്കോറർ അജിത് മികച്ച താരങ്ങളായി അഭി, ഫിറോസ് എന്നിവരെ തിരഞ്ഞെടുത്തു.
കെ.ഇ.എ സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി അഷ്റഫ് കുച്ചാണം ടൂർണമെന്റ് കിക്കോഫ് ചെയ്തു. ഫൈനൽ മത്സരം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ ഖലീൽ അടൂർ, വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ആക്ടിങ് സെക്രട്ടറി അഷ്റഫ് കുച്ചാണം, സത്താർ കുന്നിൽ, കേന്ദ്ര ഏരിയ ഭാരവാഹികൾ എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ടൂർണമെന്റ് കൺവീനർ ലെനീഷ് മുട്ടത്ത് സ്വാഗതവും രത്നാകരൻ തലക്കാട്ട് നന്ദിയും പറഞ്ഞു.

