ഏഴാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പുലിക്കയത്ത് തുടക്കം
text_fieldsകോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിെൻറ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തില്‍ കേര ള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴ ാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുടക്കമായി.
മഴ മ ാറിനിന്നെങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ അല്‍പം വൈകിയാണ് മത്സരം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങു കള്‍ക്കുശേഷം വിശിഷ്ടാതിഥികള്‍ക്കായി റഷ്യന്‍ സ്വദേശി ഇവാന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ആശിഷ് റാവത്ത്, നയന്‍ പാ ണ്ഡെ എന്നിവര്‍ പ്രദര്‍ശന മത്സരം നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കയാക്കിങ് അസോസിയേഷെൻറ നേതൃത്വത്തില്‍ നടത്തിയ നാഷനല്‍ കയാക്കിങ് മീറ്റില്‍ ജേതാവാണ് ആശിഷ് റാവത്ത്.
പ്രഫഷനല്‍ ഇനമായ സ്ലാലം മത്സരത്തിൽ അമിത് ഥാപ്പ ഒന്നാം സ്ഥാനവും ആശിഷ് റാവത്ത് രണ്ടാം സ്ഥാനവും ഇവാൻ കോഷ് ലക്കോവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബോട്ടർ ക്രോസ് മത്സരത്തിൽ ഇവാൻ കോഷ് ലക്കോവ്, ഡമാന സിങ്, കുൽദീപ് സിങ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ശനിയാഴ്ച ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ സ്ലാലം, ബോട്ടർ ക്രോസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കോടഞ്ചേരി: കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടഞ്ചേരി ചാലിപ്പുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടഞ്ചേരി പോലെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക ടൂറിസം സാധ്യത ഉപയോഗിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാഹസിക ടൂറിസത്തില്‍ കേരളത്തിന് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിയും. തുടക്കത്തിൽ അഞ്ചുമുതല്‍ എട്ടുവരെ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെ മാത്രം പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിരുന്ന കോടഞ്ചേരിയില്‍ വര്‍ഷംതോറും വിദേശ താരങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുന്നത് സംഘാടന മികവിെൻറയും ജനങ്ങളുടെ സഹകരണത്തിെൻറയും വിജയമാണ്.
കയാക്കിങ്ങിനുപുറമെ പാരാൈഗ്ലഡിങ്, സ്‌കൂബ ഡൈവിങ്, മൗണ്ടന്‍ സൈക്കിളിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണെന്നും മന്ത്രി പറഞ്ഞു.
ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ജില്ല കലക്ടർ സാംബശിവ റാവു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൈമൂന ഹംസ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ, കെ.കെ.സി.എ ജനറൽ സെക്രട്ടറി പ്രശാന്ത് കുഷ് വാഹ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.