ഖത്തറിൽ കരാട്ടേ ഇന്റർ ക്ലബ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു
text_fieldsയുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി സംഘടിപ്പിച്ച
കരാട്ടേ ഇന്റർക്ലബ് ചാമ്പ്യൻഷിപ് മത്സരത്തിൽനിന്ന്
ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഖത്തർ കരാട്ടേ ഇന്റർ ക്ലബ് ചാമ്പ്യൻഷിപ് നടത്തി. വുകൈർ ക്ലബിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 200ഓളം മത്സരാർഥികൾ പങ്കെടുത്തു. കത്ത, കുമിത്തെ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. യു.എം.എ.ഐ ഖത്തർ ചീഫ് കോഓഡിനേറ്റർ ഫൈസൽ മലയിൽ, കരാട്ടേ കോഓഡിനേറ്റർ ജാബിർ സി.എം, അസിസ്റ്റന്റ് കോഓഡിനേറ്റർ ഹനീഫ മുക്കാളി, ബ്രിജ് അനന്ത്, കോച്ചുമാരായ ദിൽഷാദ് വി.കെ, ഫാസിൽ കെ.വി, ഷഫീഖ് വിലാതപുരം, മാസിൻ മുഴപ്പിലങ്ങാട്, ഷഹീൻ അഹമ്മദ്, താഹിർ തൃശൂർ എന്നിവർ നേതൃത്വം നൽകി. സിറാജ് ടി.കെ, ഫൈസൽ സി.എം, നിസാം വി.ടി, ശരീഫ് തിരുവള്ളൂർ എന്നിവർ വിധികർത്താക്കളായി. മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

