ജൂനിയർ അത്‌ലറ്റിക് മീറ്റ്: കിരീടം കൈവിടാതെ പാലക്കാട്
text_fieldsസംസ്ഥാന ജൂനിയർ മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ പാലക്കാട് ടീം - ബിമൽ തമ്പി
തേഞ്ഞിപ്പലം: നാലു ദിവസമായി കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നടന്ന 68ാമത് സംസ്ഥാന ജൂനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലക്ക് വീണ്ടും കിരീടം. 20 സ്വര്‍ണം, 12 വെള്ളി, 14 വെങ്കലം എന്നിവ നേടി 340 പോയന്റോടെയാണ് പാലക്കാട് വീണ്ടും കിരീടത്തിൽ മുത്തമിട്ടത്.
11 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി തിരുവനന്തപുരം 258.25 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി. 14 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമായി 257 പോയന്റോടെ ആതിഥേയരായ മലപ്പുറം മൂന്നാമതെത്തി. ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമായ ഞായറാഴ്ച ഒരു മീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്. അണ്ടര്‍ 20 വനിത വിഭാഗത്തില്‍ 79 പോയന്റും അണ്ടര്‍ 18 പുരുഷവിഭാഗത്തില്‍ 53 പോയന്റും അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 41 പോയന്റും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48 പോയന്റും നേടിയാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാരായത്.
നാലു ദിവസങ്ങളിലായി നടന്ന മീറ്റില്‍ ആകെ അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്.

