Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2023 11:33 PM IST Updated On
date_range 23 Feb 2023 11:33 PM ISTകമന്ററി ബോക്സിലെ വിശ്വ ശബ്ദം നിലച്ചു; ബി.ബി.സി ഫുട്ബാൾ കമന്റേറ്റർ ജോൺ മോട്സൺ ഇനി ഓർമ
text_fieldsbookmark_border
ലണ്ടൻ: അര നൂറ്റാണ്ടിലധികമായി ബ്രിട്ടീഷ് കായികരംഗത്തെ ഏറ്റവും സുപരിചിതമായ ശബ്ദങ്ങളിലൊന്ന് നിലച്ചു. വിഖ്യാത ബി.ബി.സി ഫുട്ബാൾ കമന്റേറ്റർ ജോൺ മോട്സൺ (77) അന്തരിച്ചു. ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബവൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു.
മോട്ടി എന്നറിയപ്പെട്ട മോട്സൺ, 1968-2018 കാലയളവിൽ ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്റിനായി 10 ലോകകപ്പുകൾ, അത്രയും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, 29 എഫ്.എ കപ്പ് ഫൈനൽ എന്നിവയിൽ കമന്റേറ്ററായി. ഏകദേശം 2500 മത്സരങ്ങളിൽ മോട്സൻ കളി പറഞ്ഞിട്ടുണ്ടെന്നാണ് ബി.ബി.സിയുടെ കണക്ക്.
കായിക സംപ്രേഷണ രംഗത്തെ സേവനങ്ങൾക്ക് 2001ൽ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (ഒ.ബി.ഇ) ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

