ജാസ്മിൻ ലംബോറിയ ലോക ബോക്സിങ് ചാമ്പ്യൻ. വനിതകളുടെ 57കിലോ മെഡൽവിഭാഗത്തിലാണ് സ്വർണം
text_fieldsജാസ്മിൻ ലംബോറിയ
ലിവർപൂളിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തിൽ കിരീടം നേടിയത്. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ ഫൈനലിൽ ഇടിച്ചിട്ട് സ്വർണം നേടുകയായിരുന്നു. മൽസരത്തിന്റെ തുടക്കത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നെ ജാസ്മിൻ കത്തിക്കയി മൽസരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിക്കുകയായിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിൻ . 2024 പാരിസ് ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.
ലിവർപൂളിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ പ്രീ-ക്വാർട്ടറിൽ ബ്രസീലിന്റെ പാൻ അമേരിക്കൻ ചാമ്പ്യൻ ജൂസിലീൻ സെർക്വീര റോമുവിനെ 5-0 ന് പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ഉസ്ബകിസ്താന്റെ ഖുമറോനോബു മമജോനോവയെ 5-0 ന് തറപറ്റിക്കുകയും സെമിഫൈനലിൽ വെനിസ്വേലയുടെ ഒമിലെൻ കരോലിന അൽകാല സേവികയെ 5-0 ന് പരാജയപ്പെടുത്തിയുമാണ് അവസാന മൽസരത്തിലെത്തിയത്.
ഫൈനൽ വിജയിച്ച ശേഷം ജാസ്മിൻ പറഞ്ഞു,‘ഈ വികാരം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഒരു ലോക ചാമ്പ്യനായതിൽ ഏറെ സന്തോഷിക്കുന്നു. പാരീസ് ഒളിമ്പിക്സിലെ ആദ്യ തോൽവിക്ക് ശേഷം, ഞാൻ എന്നെത്തന്നെ പൂർണമായും തയാറാക്കി. ഈ വിജയം ആ കഠിനാധ്വാനത്തിന്റെ ഫലമാണ്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

