Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടോകിയോക്ക്​ ഒളിമ്പിക്​സ്​ ഭീതി; നഗരത്തിൽ അടിയന്തരാവസ്​ഥ, കാണികൾക്ക്​ വിലക്കേർപെടുത്തിയേക്കും
cancel
Homechevron_rightSportschevron_rightടോകിയോക്ക്​...

ടോകിയോക്ക്​ 'ഒളിമ്പിക്​സ്​ ഭീതി'; നഗരത്തിൽ അടിയന്തരാവസ്​ഥ, കാണികൾക്ക്​ വിലക്കേർപെടുത്തിയേക്കും

text_fields
bookmark_border

ടോകിയോ: അതിവേഗം പടരുന്ന കോവിഡ്​ ബാധ ഒളിമ്പിക്​സ്​ വിരുന്നെത്താനിരിക്കുന്ന ടോകിയോയെ മുൾമുനയിലാക്കുന്നു. വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കാൻ ആലോചിക്കുകയാണ്​ അധികൃതർ. മാമാങ്കത്തിന്​ കാണികൾക്ക്​ പൂർണ വിലക്കും പരിഗണിക്കുന്നുണ്ട്​.

ഒളിമ്പിക്​സ്​ ജൂലൈ 23ന്​ തിരശ്ശീല ഉയരാനി​രിക്കെ ആയിരക്കണക്കിന്​ അത്​ലറ്റുകളും ഒഫീഷ്യലുകളും കാണികളും ടോകിയോ നഗരത്തിലും പരിസരങ്ങളിലും എത്തുന്നത്​ ​കോവിഡ്​ കൂടുതൽ പടർത്താനിടയാക്കുമെന്നാണ്​ ആശങ്ക. വിദേശികളായ കാണികൾക്ക്​ നേരത്തെ പ്രവേശനം വിലക്കിയിട്ടുണ്ട്​. നാട്ടുകാർക്ക്​ പോലും സ്​റ്റേഡിയത്തി​െൻറ പകുതി ഇടമേ അനുവദിക്കൂ- പരാമവധി 10,000​ പേർ.

സാഹചര്യം വിലയിരുത്താൻ രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ തോമസ്​ ബാഹ്​ ജപ്പാനിലേക്ക്​ തിരിച്ചിട്ടുണ്ട്​. അടിയന്തര നടപടിയെന്ന നിലക്ക്​ ജൂലൈ 12 മുതൽ ടോകിയോ നഗരത്തിൽ അടിയന്തരാവസ്​ഥ നടപ്പാക്കും. ആഗസ്​റ്റ്​ 22 വരെ നിലനിൽക്കും. മേയ്​ മധ്യത്തിനു ശേഷം കോവിഡ്​ ബാധ ഏറ്റവും ഉയർന്നനിലയിലായതോടെയാണ്​ നടപടി.

ജൂലൈ 23ന്​ ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടാഴ്​ച നീണ്ടുനിൽക്കും. തൊട്ടുപിറകെ പാരാലിമ്പിക്​ ഗെയിംസും അരങ്ങേറും. ടോകിയോക്കു പുറമെ ചിബ, കനഗാവ നഗരങ്ങളും ഒളിമ്പിക്​ വേദികളാണ്​. ഇവിടങ്ങളിലും കോവിഡ്​ നിയന്ത്രണം നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanCOVID emergency in Tokyofan-free Olympics
News Summary - Japan to impose COVID emergency in Tokyo, mulls fan-free Olympics
Next Story