ടാറ്റ പറയല്ലേ: ജാംഷഡ്പൂർ എഫ്.സി ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുന്നത് പുനഃപരിശോധിക്കണമെന്ന് ടീം ഉടമകളായ ടാറ്റയോട് എ.ഐ.എഫ്.എഫ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) നിന്ന് പിന്മാറാനുള്ള ജാംഷഡ്പൂർ എഫ്.സിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉടമകളായ ടാറ്റ ഗ്രൂപ്പിനോട് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ. അക്കാദമികളടക്കം താഴത്തട്ടിലുള്ള പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരാനുള്ള നേരത്തേ ആസൂത്രണം ചെയ്ത തന്ത്രപരമായ തീരുമാനമായിരുന്നു ജാംഷഡ്പൂർ എഫ്.സിയുടെ പിന്മാറ്റമെന്ന് ടാറ്റ ഗ്രൂപ് വ്യക്തമാക്കിയിരുന്നു.
ഐ.എസ്.എല്ലിന്റെ അനിശ്ചിതത്വവുമായി ഈ നീക്കത്തിന് ഒരു ബന്ധവുമില്ല എന്നും പുനഃപരിശോധിക്കില്ലെന്നും ടാറ്റ സ്റ്റീൽ വൈസ് പ്രസിഡന്റ് (കോർപറേറ്റ് സർവിസസ്) ഡി.ബി സുന്ദര രാമം നേരത്തേ വ്യക്തമാക്കിയിരുന്നു. ടാറ്റയുടെ പ്രതികരണം പുറത്തുവന്നെങ്കിലും പുനരാലോചനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചൗബെ പറഞ്ഞു. കളിക്കാരുടെയും ഫുട്ബാളിന്റെയും താൽപര്യത്തിനായി ടാറ്റ സീനിയർ ഫുട്ബാൾ ലീഗിൽ തുടരണമെന്ന് അഭ്യർഥിക്കുന്നതായി ചൗബേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

