Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightട്രം​പി​ന് ഫി​ഫ...

ട്രം​പി​ന് ഫി​ഫ സ​മാ​ധാ​ന പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത് മ​നു​ഷ്യാ​വ​കാ​ശ ന​യ​ങ്ങ​ളെ പ​രി​ഹ​സി​ക്ക​ൽ -ഇ​ർ​വി​ൻ

text_fields
bookmark_border
ട്രം​പി​ന് ഫി​ഫ സ​മാ​ധാ​ന പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത് മ​നു​ഷ്യാ​വ​കാ​ശ ന​യ​ങ്ങ​ളെ പ​രി​ഹ​സി​ക്ക​ൽ -ഇ​ർ​വി​ൻ
cancel

സി​ഡ്നി: യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ സം​ഘ​ട​ന സ​മാ​ധാ​ന പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ആ​സ്‌​ട്രേ​ലി​യ​ൻ മി​ഡ്‌​ഫീ​ൽ​ഡ​റും മു​ൻ നാ​യ​ക​നു​മാ​യ ജാ​ക്സ​ൺ ഇ​ർ​വി​ൻ രം​ഗ​ത്ത്. ന​ട​പ​ടി ഫി​ഫ​യു​ടെ ത​ന്നെ മ​നു​ഷ്യാ​വ​കാ​ശ ന​യ​ങ്ങ​ളെ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ വാ​ഷി​ങ്ട​ണി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ലാ​ണ് പ്ര​ഥ​മ സ​മാ​ധാ​ന പു​ര​സ്കാ​രം ട്രം​പി​ന് ഫി​ഫ ത​ല​വ​ൻ ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ സ​മ്മാ​നി​ച്ച​ത്. ട്രം​പി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​ത് ഫി​ഫ​യു​ടെ രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത​യെ ചോ​ദ്യം​ചെ​യ്യു​ന്ന​താ​ണെ​ന്ന് ഇ​ർ​വി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​നി​സ്വേ​ല, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സൈ​നി​ക ഇ​ട​പെ​ട​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു നേ​താ​വി​ന് സ​മാ​ധാ​ന പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത് ഫി​ഫ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ചാ​ർ​ട്ട​റി​ന് വി​രു​ദ്ധ​മാ​ണ്. ഫു​ട്ബാ​ൾ ഭ​ര​ണ​കൂ​ടം താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ക​ന്നു​പോ​കു​ന്ന​തി​ന്റെ ല​ക്ഷ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ നോ​ർ​വീ​ജി​യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAGianni InfantinoDonald Trumphuman rights
News Summary - Jackson Irvine Criticizes FIFA for Awarding Peace Prize to Donald Trump
Next Story