Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഐ.പി.എല്‍ വാതുവെപ്പ്;...

ഐ.പി.എല്‍ വാതുവെപ്പ്; 23 പേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ഐ.പി.എല്‍ വാതുവെപ്പ്; 23 പേരെ അറസ്റ്റ് ചെയ്തു
cancel

ബംഗളൂരു: ഐ.പി.എല്‍ ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനിടെ നിയമവിരുദ്ധമായ ചൂതാട്ടത്തിലും വാതുവെപ്പിലും ഏർപ്പെട്ട 23 പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് 17 വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ബാംഗ്ലൂർ സിറ്റി സി.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരേസമയം റെയ്ഡുകൾ നടത്തിയാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിനിടെ, 1.10 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് മൊബൈൽ ഫോണുകൾ, 1,06,433 രൂപയും 13.37 കോടി വിലമതിക്കുന്ന വാതുവെപ്പ് രേഖകളും പിടിച്ചെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL bettingNewsweekArrest
News Summary - IPL betting; 23 people arrested
Next Story