ഐ.പി.എൽ 2026 ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് അനുമതി
text_fieldsബംഗളൂരു: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി അനുമതി നൽകി. കർണാടക ആഭ്യന്തരമന്ത്രി പരമേശ്വറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതി, കെ.എസ്.സി.എ, ആർ.സി.ബി, അവരുടെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് അംഗീകാരം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ടീമിന്റെ വിജയഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി സ്റ്റേഡിയം അടഞ്ഞു കിടക്കുകയായിരുന്നു. ടി20 ലീഗിന്റെ19ാം പതിപ്പാണ് മാർച്ച് 28 ന് ആരംഭിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

