രാജ്യാന്തര കായിക ഉച്ചകോടി; ആവേശം പകർന്ന് അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ
text_fieldsകാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആരംഭിച്ച കേരള ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിന്റെ
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മുൻ ഇന്ത്യൻ അത്ലറ്റ് അശ്വിനി
നച്ചപ്പ സൗഹൃദ സംഭാഷണത്തിൽ. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ,
മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി എന്നിവർ സമീപം
തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ആദ്യദിനത്തിൽ നടന്ന അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ കാണികൾക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 130ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തിൽ പങ്കെടുത്തത്. തെലങ്കാന, തമിഴ്നാട്, കേരള എന്നിവിടങ്ങളിലെ 20 ഓളം ക്ലബുകളിൽനിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒളിമ്പിക് ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
കിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കിക്ക് ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 65 താരങ്ങൾ പങ്കെടുത്തു.
ഏറ്റവും വലിയ സ്പോർട്സ് എക്സ്പോ തുടങ്ങി
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ സ്പോർട്സ് എക്സ്പോക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സ്പോർട്സ് ഉപകരണ നിർമാതാക്കളുടേയും സ്റ്റാർട്ടപ് സംരംഭങ്ങളുടേയും 40ഓളം സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. കായിക ഉപകരണങ്ങൾക്ക് പുറമെ, ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.
പരിമിതമായ സ്ഥലത്ത് ഒരേസമയം 16 പേർക്ക് വരെ വ്യായാമം ചെയ്യാൻ കഴിയുന്ന ജിം സംവിധാനം പ്രദർശനത്തിൽ ശ്രദ്ധേയമായി. പുണെ ആസ്ഥാനമായ സമ്മിറ്റ് സ്പോർട്സ് ആണ് ഇത് പ്രദർശനത്തിനെത്തിച്ചത്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

