Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഇന്റർനാഷനൽ ഷൂട്ടിങ്...

ഇന്റർനാഷനൽ ഷൂട്ടിങ് ടൂർണമെന്റിന് ഇന്ന് തുടക്കം

text_fields
bookmark_border
International shooting tournament
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷനൽ ഷൂട്ടിങ് ടൂർണമെന്റ് വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ബയാൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സുബ്ഹാനിലെ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് റേഞ്ചുകളിൽ നടക്കുന്ന ടൂർണമെന്റിൽ 60 ഷൂട്ടർമാർ പങ്കെടുക്കും. ഈ സീസണിലെ ക്ലബിന്റെ മൂന്നാമത്തെ ചാമ്പ്യൻഷിപ്പാണിതെന്ന് ഷൂട്ടിങ് ക്ലബ് സെക്രട്ടറി ഫഹദ് അൽ ശുഐബി പറഞ്ഞു.

എല്ലാ ഷൂട്ടർമാരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂർണമെന്റിലൂടെ ക്ലബ് ധാരാളം മത്സരാർഥികളെ ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിന്റെ തയാറെടുപ്പുകൾ പൂർണമായതായി സംഘാടകർ അറിയിച്ചു.

Show Full Article
TAGS:Select A Tag 
News Summary - International shooting tournament starts today
Next Story