ഇൻറർ കൊളീജിയറ്റ് വുമൺ ബേസ്ബാൾ: ഫാറൂഖ് കോളജ് ജേതാക്കൾ
text_fieldsവിജയികളായ ഫാറൂഖ് കോളജ് ടീമിന് അമൽ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. നിഷ ട്രോഫി
സമ്മാനിക്കുന്നു
നിലമ്പൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് വുമൺ ബേസ്ബാൾ ചാമ്പ്യൻഷിപ് നിലമ്പൂർ അമൽ കോളജിൽ നടന്നു. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
ഡോ. എൻ. ശിഹാബുദ്ദീൻ, ടി.പി. അഹമ്മദ് സലീം, ഡോ. കെ. മുഹമ്മദ് നജീബ് എന്നിവർ സംബന്ധിച്ചു. വിമല കോളജിനെ പരാജയപ്പെടുത്തി ഫാറൂഖ് കോളജ് ഒന്നാം സ്ഥാനം നിലനിർത്തി. മേഴ്സി കോളജ് മൂന്നും അമൽ കോളജ് നാലും സ്ഥാനം നേടി. സമ്മാനദാനം അമൽ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. നിഷ നിർവഹിച്ചു. അസമിൽ നടക്കുന്ന ഗ്ലോബൽ യൂനിവേഴ്സിറ്റി അഖിലേന്ത്യ അന്തർ സർവകലാശാല വനിത ബേസ്ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കാലിക്കറ്റ് സർവകലാശാല ടീമിനെ തെരഞ്ഞെടുത്തു.