Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക്: പി.വി. സിന്ധു ലോക ചാമ്പ്യൻഷിപ്പിനില്ല
text_fieldsbookmark_border
ന്യൂഡൽഹി: ഇടത് കാലിലെ പരിക്കിനെത്തുടർന്ന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഒളിമ്പ്യൻ പി.വി. സിന്ധു പിന്മാറി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയതിലൂടെ ഉന്നതിയിലിരിക്കുന്ന തനിക്ക് നിർഭാഗ്യവശാൽ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമാണെന്നും വേദന സഹിച്ചാണ് കുറച്ച് ദിവസം കളിച്ചതെന്നും സിന്ധു പറഞ്ഞു.
ആഗസ്റ്റ് 21 മുതൽ 28 വരെയാണ് മത്സരങ്ങൾ. കോമൺവെൽത്ത് ഗെയിംസ് വനിത സിംഗ്ൾസിൽ ഇക്കുറി സ്വർണം നേടിയ സിന്ധു ഒളിമ്പിക്സിൽ ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ ലോക ചാമ്പ്യനാണ്.
Next Story

