Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകോ​മ​ൺ​വെ​ൽ​ത്ത്...

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: പു​രു​ഷ പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ജ​ന്ദു​കു​മാ​റി​ന് വെ​ങ്ക​ലം

text_fields
bookmark_border
കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: പു​രു​ഷ പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ജ​ന്ദു​കു​മാ​റി​ന് വെ​ങ്ക​ലം
cancel
camera_alt

കോ​മ​ൺ​വെ​ൽ​ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കാ​യി വെ​ങ്ക​ലം നേ​ടി​യ പാ​രാ​പ​വ​ർ​ലി​ഫ്റ്റി​ങ് താ​രം ജ​ന്ദു കു​മാ​ർ

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് ഇ​ന്ത്യ. പാ​രാ അ​ത്‍ല​റ്റി​ക് വി​ഭാ​ഗം പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ വെ​ങ്ക​ല മെ​ഡ​ലു​മാ​യി ജ​ന്ദു​കു​മാ​ർ ആ​ണ് ഗ്ലാ​സ്ഗോ​യി​ൽ ഇ​ന്ത്യ​ൻ വേ​ട്ട​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പു​രു​ഷ വി​ഭാ​ഗം ഹെ​വി​വെ​യ്റ്റ് കാ​റ്റ​ഗ​റി​യി​ൽ 190 കി​ലോ ഗ്രാം ​ഉ​യ​ർ​ത്തി​യ ജ​ന്ദു രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 196 കി​ലോ ഉ​യ​ർ​ത്തി ഗെ​യിം​സ് റെ​ക്കോ​ഡ് തി​രു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ബി​ഹാ​റി​ലെ ന​ള​ന്ദ സ്വ​ദേ​ശി​യാ​ണ് പാ​രാ അ​ത്‍ല​റ്റാ​യ ജ​ന്ദു കു​മാ​ർ.

നേ​ര​ത്തെ പു​രു​ഷ ലൈ​റ്റ് വെ​യ്റ്റ് പ​വ​ർ​ലി​ഫ്റ്റി​ങ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ അ​ശോ​ക് മാ​ലി​കി​ന് നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് മെ​ഡ​ൽ ന​ഷ്ട​മാ​യ​ത്. 200 കി​ലോ ഉ​യ​ർ​ത്തി​യ താ​രം നാ​ലാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ജ​സ്പ്രീ​ത് കൗ​ർ ആ​റും, സു​മ​ൻ ദേ​വി ഏ​ഴും സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ചെ​റു​പ്രാ​യ​ത്തി​ൽ പോ​ളി​യോ ബാ​ധി​ച്ച് ജീ​വി​തം ദു​രി​ത​ക​യ​ത്തി​ലാ​യി​ട​ത്തു നി​ന്നാ​ണ്, ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വ​ള​ർ​ന്ന ജ​ന്ദു കു​മാ​ർ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്റെ മെ​ഡ​ൽ പോ​ഡി​യ​ത്തോ​ളം ഉ​യ​ര​ത്തി​ലെ​ത്തി​യ​ത്. ജ​ന്ദു​വി​ന്റെ മെ​ഡ​ൽ നേ​ട്ട​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

ബോ​ക്സി​ങ്ങി​ൽ പ്രീ​ക്വാ​ർ​ട്ട​ർ

മൂ​ന്നാം ദി​ന​ത്തി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ നി​രാ​ശ​പ്പെ​ടു​ത്തി. നീ​ന്ത​ൽ കു​ള​ത്തി​ൽ 400 മീ ​ഫ്രീ​സ്റ്റൈ​ലി​ൽ ദ​ക്ഷ​ൺ ശ​ശി​കു​മാ​ർ, ആ​ര്യ​ൻ നെ​ഹ്റ എ​ന്നി​വ​ർ ഹീ​റ്റ്സി​ൽ പു​റ​ത്താ​യി. അ​തേ​സ​മ​യം, മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ള്ള ബോ​ക്സി​ങ് റി​ങ്ങി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ ന​ല്ല വാ​ർ​ത്ത​ക​ളെ​ത്തു​ന്ന​ത്. 60 കി​ലോ​യി​ൽ മു​ൻ യൂ​ത്ത് വേ​ൾ​ഡ് ചാ​മ്പ്യ​ൻ സ​ചി​ൻ സി​വാ​ച് ​പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് അ​നാ​യാ​സ കു​തി​പ്പ് ന​ട​ത്തി. കാ​ന​ഡ​യു​ടെ കി​യോ​മോ അ​ലി അ​ൽ അ​ഹ്മ​ദി​യെ 4-1ന് ​ഇ​ടി​ച്ചി​ട്ടാ​യി​രു​ന്നു കു​തി​പ്പ്.

വ​നി​താ ലോ​ൺ ബാ​ൾ ടീം ​ഇ​ന​ത്തി​ൽ രൂ​പ റാ​ണി ടി​ർ​ക്കി-​പി​ങ്കി സി​ങ് സ​ഖ്യം ടൈ​ബ്രേ​ക്ക​ർ ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മു​ന്നേ​റി. മൂ​ന്നാം ജ​യ​വു​മാ​യി ബി ​സെ​ക്ഷ​നി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. മൂ​ന്നാം ദി​ന​ത്തി​ൽ ആ​സ്ട്രേ​ലി​യ​ൻ സ്വ​ർ​ണ​വേ​ട്ട ടോ​പ് ഗി​യ​റി​ലേ​ക്ക് മാ​റി. ആ​റ് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. മൂ​ന്ന് സ്വ​ർ​ണ​വു​മാ​യി നൈ​ജീ​രി​യ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:para athleticsPowerliftingcommonwealth gamesSports News
News Summary - India's Jandukumar wins bronze in men's powerlifting
Next Story